city-gold-ad-for-blogger
Aster MIMS 10/10/2023

മോദിക്ക് സ്തുതി പാടി എപി അബ്ദുള്ള കുട്ടി; ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിയുടെ വിജയം എന്ന് ഫേസ്ബുക്ക് പോസ്റ്റ്, പോകുന്നെങ്കില്‍ അബ്ദുള്ളക്കുട്ടി പെട്ടെന്ന് തന്നെ പാര്‍ട്ടി വിടണമെന്ന് കെപിസിസി അംഗം എ എം രോഹിത്

മലപ്പുറം: (www.kasargodvartha.com 28.05.2019) നരേന്ദ്ര മോദിക്ക് സ്തുതി പാടി കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ള കുട്ടി രംഗത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി അബ്ദുള്ള കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അബ്ദുല്ല കുട്ടിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്.

മോദിക്ക് സ്തുതി പാടി എപി അബ്ദുള്ള കുട്ടി; ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിയുടെ വിജയം എന്ന് ഫേസ്ബുക്ക് പോസ്റ്റ്, പോകുന്നെങ്കില്‍ അബ്ദുള്ളക്കുട്ടി പെട്ടെന്ന് തന്നെ പാര്‍ട്ടി വിടണമെന്ന് കെപിസിസി അംഗം എ എം രോഹിത്

അബ്ദുള്ളക്കുട്ടിയുടെ അപക്വമായ നടപടിയാണ്, ഇതുപോലുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസില്‍ വച്ചുപുലര്‍ത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും കെപിസിസി അംഗം എ എം രോഹിത് പ്രതികരിച്ചു. കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്കും ബിജെപിയെ പുകഴ്ത്തി എഴുതാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്ള കുട്ടി പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പുറത്ത് പോകണമെന്ന് എ എം രോഹിതിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ടെന്നും നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Narendra-Modi, BJP, KPCC, Malappuram, Congress, abdulla kutty praise narendra modi, kpcc member against abdulla kutty

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL