city-gold-ad-for-blogger
Aster MIMS 10/10/2023

സഞ്ചാരികള്‍ ഒഴുകുമ്പോഴും നാടിനൊപ്പം വളരാതെ തളങ്കര പാര്‍ക്ക്; പാര്‍ക്കും കോര്‍ണിഷും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ പിന്നെങ്ങനെ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകും?

കാസര്‍കോട്: (www.kasargodvartha.com 09.04.2019) സഞ്ചാരികള്‍ ഒഴുകുമ്പോഴും നാടിനൊപ്പം വളരാതെ തളങ്കര പാര്‍ക്ക്. അസൗകര്യങ്ങള്‍ കൊണ്ട് സഞ്ചാരികളെ വീര്‍പ്പുമുട്ടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കാന്‍ നഗരസഭയോ ബന്ധപ്പെട്ട അധികാരികളോ തയ്യാറാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. അവധി ദിവസങ്ങളില്‍ ആയിരങ്ങളാണ് തളങ്കര പടിഞ്ഞാര്‍ പാര്‍ക്കിലും കോര്‍ണിഷിലുമായി എത്തുന്നത്.

പാര്‍ക്കില്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ തകര്‍ന്ന് കിടക്കുകയാണ്. മിക്ക ഉപകരണങ്ങളും തുരുമ്പെടുത്ത് കുട്ടികള്‍ക്ക് അപകടം വരുമെന്ന സ്ഥിതിയിലാണ്. പാര്‍ക്കിന്റെ കരിങ്കല്‍ ഭിത്തി ഒരു ഭാഗം തകര്‍ന്നത് ഈ ഭാഗത്തെത്തുന്ന കുട്ടികള്‍ക്ക് ഭീഷണിയാണ്. നിരവധി കുട്ടികളാണ് രക്ഷിതാക്കള്‍ക്കൊപ്പം ദിനംപ്രതി പാര്‍ക്കിലേക്കെത്തുന്നത്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കുമായി കളിക്കാനും വിനോദത്തിലേര്‍പെടാനും ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്നത് നിരാശയുണ്ടാക്കുന്നതാണ്.

സഞ്ചാരികള്‍ ഒഴുകുമ്പോഴും നാടിനൊപ്പം വളരാതെ തളങ്കര പാര്‍ക്ക്; പാര്‍ക്കും കോര്‍ണിഷും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ പിന്നെങ്ങനെ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകും?

സായാഹ്ന ഭംഗിയും രാത്രിയിലെ ഇളംകാറ്റും തേടി കുടുംബ സമേതം എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാനുള്ള സൗകര്യം ഇനിയും ഒരുക്കിയിട്ടില്ലെന്നതും പോരായ്മയാണ്. വേണ്ടത്ര ലൈറ്റുകള്‍ സ്ഥാപിക്കാത്തതു കൊണ്ട് ഇരുളില്‍ അപകടം ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പുഴയോരത്തെ മാലിന്യം മൂലം ദുര്‍ഗന്ധം ഉയരുന്നതും സഞ്ചാരികളെ പിന്നോട്ടടിക്കാന്‍ പ്രേരണയാകുന്നുണ്ട്.

വിദൂര ദിക്കുകളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്. അതിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും കാസര്‍കോട് നഗരസഭയുടേയും നേതൃത്വത്തില്‍ തളങ്കരയുടെ പൈതൃകം ചോരാതെ എങ്ങനെ ഒരു ടൂറിസം ഹബ്ബാക്കി മാറ്റാമെന്നതിനെ കുറിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുഴയോരത്ത് കൂടി തളങ്കരയില്‍ നിന്ന് ചേരങ്കൈ വരെ യാത്രാസൗകര്യമൊരുക്കാനായാല്‍ അത് സഞ്ചാരികളെ ആകര്‍ഷിക്കും. നിലവില്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള സീ വ്യൂ പാര്‍ക്ക് വരെ തീരദേശ റോഡ് യാഥാര്‍ത്ഥ്യമായെങ്കിലും സാങ്കേതിക തടസം കാരണം അതിനപ്പുറത്തേക്ക് കൂട്ടിച്ചേര്‍ക്കാനായിട്ടില്ല. സീവ്യൂ പാര്‍ക്കുമായി ബന്ധപ്പെടുത്തി ബോട്ടിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി, സഞ്ചാരികള്‍ ഏറെയെത്തുന്ന ജില്ലയിലെ മറ്റൊരു പ്രധാന ബീച്ചായ ചേരങ്കൈ ബീച്ചിലേക്ക് തീരദേശ റോഡ് യാഥാര്‍ത്ഥ്യമായാല്‍ അത് നാടിന്റെ മുഖഛായ മാറ്റിമറിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തളങ്കരയുടെ ടൂറിസം സാധ്യതകള്‍ ഏറെ പ്രതീക്ഷ പകരുന്നതാണെങ്കിലും വിനോദ സഞ്ചാര വകുപ്പിന് ഭൂമി കൈമാറിക്കിട്ടിയാല്‍ മാത്രമേ സ്വതന്ത്രമായ പദ്ധതികളെക്കുറിച്ച് ആലോചിക്കാനാകൂവെന്നാണ് ജില്ലാ ടൂറിസം വകുപ്പ് അധികൃതര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Story about Thalangara Park, Kasaragod, News, Thalangara, Park.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL