city-gold-ad-for-blogger
Aster MIMS 10/10/2023

കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ ദുരനുഭവം മുഖവുരയ്ക്കെടുത്ത് സര്‍ക്കാര്‍; വ്യവസ്ഥകള്‍ ഇനി കൂടുതല്‍ കര്‍ശനമാകും

തിരുവനന്തപുരം:(www.kasargodvartha.com 25/04/2019) അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശിന്ദ്രന്‍. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയെ നിരക്ക് നിയന്ത്രണം പഠിക്കുവാന്‍ ചുമതലപ്പെടുത്തി.

കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ ദുരനുഭവം മുഖവുരയ്ക്കെടുത്ത് സര്‍ക്കാര്‍; വ്യവസ്ഥകള്‍ ഇനി കൂടുതല്‍ കര്‍ശനമാകും

സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ ഒരുങ്ങിയത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി പരിശോധനകള്‍ നടക്കുന്നുണ്ട്. പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടി സ്വീകരിക്കും.

അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Government, Bus, Press meet, Tourist bus, Licence, Travellers, State Government take action against non permitted bus and bus agencies

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL