City Gold
news portal
» » » » » » » » » » ആര്‍ത്തവ ചിത്രം വരച്ചു; നാടക കലാകാരനെതിരെ ആര്‍ എസ് എസ് വധഭീഷണിയും അക്രമവും

കാസര്‍കോട്: (www.kasargodvartha.com 17.04.2019) ആര്‍ത്തവ ചിത്രം വരച്ചതിന്റെ പേരില്‍ നാടക കലാകാരനെതിരെ ആര്‍ എസ് എസ് വധഭീഷണിയെന്ന് പരാതി. ചെമ്മനാട് അണിഞ്ഞ സ്വദേശി ജി എസ് അനന്ത കൃഷ്ണനു നേരെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വധഭീഷണിയുമായി രംഗത്തു വന്നത്. വിഷുദിനത്തില്‍ പരവനടുക്കം ജി എച്ച് എസ് എസ് സ്‌കൂള്‍ പരിസരത്ത് വെച്ച് അനന്തകൃഷണനെ മര്‍ദിക്കുകയായിരുന്നു. വിഷുവിന് മണിയങ്ങാനത്തെ
ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു ആക്രമണം.

കേരളത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നപ്പോള്‍ അനന്തു ചിത്രരചന നടത്തിയിരുന്നു. ഇതാണ് വിരോധത്തിന് കാരണമെന്നാണ് യുവാവ് പറയുന്നത്. നാടക കലാകാരനും ചിത്രകാരനും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മുന്‍ വിദ്യാര്‍ത്ഥിയുമാണ് അനന്തു. പരവനടുക്കം ടൗണില്‍ നിരവധി പേരുടെ മുന്നില്‍ വെച്ചാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അനന്തുവിനെ കോളറിന് പിടിക്കുകയും അവടെ നിന്ന് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കൊണ്ട് പോയി മര്‍ദിക്കുകയും ചെയ്തതെന്നാണ് പരാതി.

സംഭവത്തില്‍ അനന്തുവിന്റെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടരുവത്തെ മനോജ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തന്റെ കഴുത്തിലുണ്ടായിരുന്ന കുരിശു മാല പൊട്ടിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്ത സംഘം ഇനി നാട്ടില്‍ കാലു കുത്തിയാല്‍ കൈയ്യും കാലും കൊത്തിയരിയുമെന്നാണ് നിന്നെ പോലുള്ളവരാണ് തങ്ങളുടെ എതിരാളികളെന്ന് ആക്രോശിക്കുകയും ചെയ്തതായി അനന്തു പരാതിപ്പെട്ടു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ആര്‍ത്തവ വിവാദം സംബന്ധിച്ചും വിനീഷ് ബാവിക്കര എന്നയാള്‍ എഴുതിയ കവിതയോടു കൂടിയ ഒരു ചിത്രം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്റെ പേരിലാണ് തനിക്കുനേരെ ആര്‍ എസ് എസുകാര്‍ ആക്രമണം നടത്തിയതെന്നും അനന്തകൃഷ്ണന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, RSS, Paravanadukkam, Attack, Crime, RSS Attack against artist
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date