City Gold
news portal
» » » » » » » ജനറല്‍ ആശുപത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 15.04.2019)  ജനറല്‍ ആശുപത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണിയോടെ നടന്ന ഉദ്ഘാടന ചടങ്ങിന് നിരവധി പേര്‍ സന്നിഹിതരായി.

ആദൂരാലയങ്ങളടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാറിനൊപ്പം പൊതുജനങ്ങളും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെ കാന്തപുരം പറഞ്ഞു. നാല് ലക്ഷം രൂപയിലേറെ ചെലവിട്ടാണ് മുഹിമ്മാത്തിന്റെ മേല്‍നോട്ടത്തില്‍ ജനറല്‍ ആശുപത്രിയിലെ പ്രസവവാര്‍ഡ് നവീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മുഹിമ്മാത്ത് നടത്തിയ സേവനം വളരെ മഹത്തരമാണെന്നും ഈ മാതൃക സ്വീകരിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.


വാര്‍ഡിന്റെ അകവും പുറവും പെയിന്റടിച്ച് മോടി കൂട്ടിയതോടൊപ്പം ഓരോ കട്ടിലിന് സമീപവും സാധനങ്ങള്‍ സൂക്ഷിക്കാന്‍ റാക്കുകള്‍ ഫിറ്റ് ചെയ്തു. ജനലുകള്‍ക്ക് പുതിയ കര്‍ട്ടനിടുകയും പരിശോധന റൂമില്‍ സ്‌ക്രീനും കേടായ ഫാനുകളും ട്യൂബുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സി ഐ ഹാജി അമീര്‍ അലി ചൂരി, അബൂബക്കര്‍ കാമില്‍ സഖാഫി, വി പി എം ഫൈസി വില്ല്യാപ്പള്ളി, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഡോ. ജമാല്‍, സുല്‍സണ്‍ മൊയ്തു ഹാജി, മുന്‍സിപ്പള്‍ കൗണ്‍സിലര്‍ ഹമീദ് ബെദിര, മുജീബ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, General-hospital, Kanthapuram, Muhimmath, News, Renewed ward inaugurated by Kanthapuram AP Aboobacker Musliyar in General hospital 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date