city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരുവില്‍ നിന്ന് കൊച്ചി അമൃതയിലേക്ക് അഞ്ചര മണിക്കൂര്‍ കൊണ്ട് പിഞ്ചുകുഞ്ഞിനെയെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ മുക്കുന്നോത്തിന് അഭിനന്ദനപ്രവാഹം, പാരിതോഷികവുമായി കെ എം സി സി

കാസര്‍കോട്: (www.kasargodvartha.com 18.04.2019) മംഗളൂരുവില്‍ നിന്ന് കൊച്ചി അമൃതയിലേക്ക് അഞ്ചര മണിക്കൂര്‍ കൊണ്ട് പിഞ്ചുകുഞ്ഞിനെയെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ മുക്കുന്നോത്തിന് അഭിനന്ദനപ്രവാഹം. വിവിധ രാഷ്ട്രീയ മത സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും ഏറെ ആവേശത്തോടെയാണ് കാസര്‍കോട്ട് തിരിച്ചെത്തിയ ഹസനെ സ്വീകരിച്ചത്. കൊച്ചിയില്‍ നിന്നും തിരിച്ചുവന്ന ഹസനെ വഴിയില്‍ കാത്തുനിന്ന പലരും പൊന്നാടയണിയിച്ചും പാരിതോഷികം നല്‍കിയും സ്വീകരിച്ചു. ഹസനോടൊപ്പം ഫോട്ടൊയെടപക്കാനും ആളുകള്‍ തിരക്കുകൂട്ടി.

ചൊവ്വാഴ്ചയാണ് കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ നിഷ്ത്താഹ് - സാനിയ ദമ്പതികളുടെ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയശാസ്ത്രക്രിയയ്ക്കായി മംഗളൂരുവില്‍ നിന്നും കൊച്ചി അമൃതയിലെത്തിച്ചത്. രാവിലെ 11 മണിക്ക് പുറപ്പെട്ട് അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോ മീറ്റര്‍ താണ്ടി വൈകുന്നേരം 4.31 മണിയോടെ ആംബുലന്‍സ് കൊച്ചിയിലെത്തിക്കുകയായിരുന്നു. നാടും നഗരവും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ഇതിനായി കൈകോര്‍ത്തിരുന്നു.

മംഗളൂരുവില്‍ നിന്ന് കൊച്ചി അമൃതയിലേക്ക് അഞ്ചര മണിക്കൂര്‍ കൊണ്ട് പിഞ്ചുകുഞ്ഞിനെയെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ മുക്കുന്നോത്തിന് അഭിനന്ദനപ്രവാഹം, പാരിതോഷികവുമായി കെ എം സി സി


നാടിന്റെ ഹീറോയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദുബൈ കെ എം സി സി

ദുബൈ: അഞ്ചര മണിക്കൂര്‍ കൊണ്ട് പിഞ്ചുകുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെത്തിച്ച് നാടിന്റെ ഹീറോ ആയി മാറിയ ഹസന്‍ മുക്കുന്നോത്തിന് പാരിതോഷികം പ്രഖ്യാപിച്ച് ദുബൈ കെ എം സി സി. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഒരു കുരുന്നുജീവനെ കാക്കാനുള്ള വ്യഗ്രതയും ജാഗ്രതയുമാണ് ഈ ദൗത്യം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായതെന്നും ആത്മധൈര്യവും നിശ്ചയദാര്‍ഡ്യവുമാണ് റെക്കോര്‍ഡ് വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിച്ചതെന്നും കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു. ഉറവ വറ്റാത്ത ഇത്തരം നന്മകള്‍ കാണുമ്പോള്‍ നമ്മുടെ നാടിനേയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് പ്രവാസലോകമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം നല്ല പ്രവര്‍ത്തനങ്ങളോടൊപ്പം എന്നും കെ എം സി സി എന്ന പ്രസ്ഥാനം ഉണ്ടായിരിക്കും. ആധുനിക സൗകര്യങ്ങള്‍ അടക്കമുള്ള മെഡിക്കല്‍ കോളജുകളോ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളോ ഇല്ലാത്ത ഏക ജില്ലയായ കാസര്‍കോട് ഇത്തരം നന്മ നിറഞ്ഞ ഒരു കൂട്ടം ആളുകളും ചാരിറ്റി സംഘടനകളും പ്രവര്‍ത്തകരും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവത്തതാണെന്നും പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആദരവും അഭിവാദ്യങ്ങളും നേരുകയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഒഫീഷ്യല്‍ ഭാരവാഹികളായ ട്രഷര്‍ ഹനീഫ് ടി ആര്‍, വൈസ് പ്രസിഡ്ന്റുമാരായ മഹ് മൂദ് ഹാജി പൈവളിഗെ, സി എച്ച് നൂറുദ്ദിന്‍ കാഞ്ഞങ്ങാട്, എന്‍ സി മുഹമ്മദ്, അഡ്വ. ഇബ്രാഹിം ഖലീല്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.


പിഞ്ചുകുഞ്ഞിന്റെ ജീവനും കൊണ്ട് അതിവേഗം പാഞ്ഞ ഹസന്‍ മുക്കുന്നോത്തിന് ശിഹാബ് തങ്ങള്‍ ചാരിറ്റി ട്രസ്റ്റിന്റെ ആദരം

ഉദുമ: പിഞ്ചുകുഞ്ഞിന്റെ ജീവനും കൊണ്ട് മംഗളൂരുവില്‍ നിന്നും കൊച്ചി അമൃതയിലേക്ക് അതിവേഗം കുതിച്ചോടിയ ആംബുലന്‍സിന്റെ ഡ്രൈവര്‍ ഹസന്‍ മുക്കുന്നോത്തിനെ ശിഹാബ് തങ്ങള്‍ ചാരിറ്റി ട്രസ്റ്റ് ഭാരവാഹികളും പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി. കൊച്ചിയില്‍ നിന്നും തിരിച്ചുവരുന്നതിനിടെ ഉദുമ ടൗണില്‍ വെച്ച് നടന്ന സ്വീകരണ പരിപാടിയില്‍ ഹസനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സിന്റെ ഡ്രൈവര്‍ കൂടിയാണ് ഹസന്‍. ഈ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്.

മംഗളൂരുവില്‍ നിന്ന് കൊച്ചി അമൃതയിലേക്ക് അഞ്ചര മണിക്കൂര്‍ കൊണ്ട് പിഞ്ചുകുഞ്ഞിനെയെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ മുക്കുന്നോത്തിന് അഭിനന്ദനപ്രവാഹം, പാരിതോഷികവുമായി കെ എം സി സി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Mangalore, Reception, Ambulance, Driver, Kochi, Hospital, Baby, Reception for Hassan Mukkunnoth. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL