city-gold-ad-for-blogger
Aster MIMS 10/10/2023

ബസുകളില്‍ ഗ്ലാസ് ജനല്‍ ഷട്ടറുകള്‍; യാത്രക്കാര്‍ വെന്തുരുകുന്നു

ഹരിപ്പാട്: (www. kasargodvartha .com 18.04.2019) കത്തിക്കാളുന്ന വേനല്‍ ചൂടില്‍ സ്വകാര്യ ദീര്‍ഘ ദൂര ബസുകളിലും വിവാഹ-വിനോദ-തീര്‍ത്ഥാടന യാത്രകള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളിലും ഗ്ലാസ് ജനല്‍ ഷട്ടറുകള്‍ കാരണം യാത്രക്കാര്‍ വെന്തുരുകുന്നു. ആകര്‍ഷണത്തിനായി ഗ്ലാസ് ഷട്ടറിട്ട് മുഖം മിനുക്കിയ ഇത്തരം ബസ്സുകളിലേക്ക് പുറത്തെ കൊടും ചൂടില്‍ നിന്നും കയറിപ്പറ്റിയാല്‍ വറച്ചട്ടയില്‍ നിന്നും എരിതീയില്‍ വീണ അവസ്ഥയാണ്.

പുറത്തു നിന്ന് സുഗമമായ രീതിയില്‍ ബസിനകത്തേക്ക് വായു പ്രവാഹം ഇല്ലാതാക്കുന്ന തരത്തിലാണ് ഗ്ലാസ് ഷട്ടറുകള്‍ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. പല ഷട്ടറുകളും തള്ളിയാല്‍ ഒരിഞ്ച് പോലും നീങ്ങുകയില്ലെന്ന് ദീര്‍ഘദൂര ബസുകളിലെ പതിവ് യാത്രക്കാര്‍ പറയുന്നു. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കുന്ന ബസുകളില്‍ വേണ്ട ഇത്തരം ക്രമീകരണങ്ങള്‍ ഇപ്പോള്‍ എല്ലാ ബസുകളിലും നിയമത്തിന്റെ ഭാഗമായി കര്‍ശനമാക്കിയിരിക്കുകയാണ്.

ബസുകളില്‍ ഗ്ലാസ് ജനല്‍ ഷട്ടറുകള്‍; യാത്രക്കാര്‍ വെന്തുരുകുന്നു

പിഞ്ചു കുഞ്ഞുങ്ങളടക്കം പലരും തളര്‍ന്നും മയങ്ങിയും പോകുന്ന അവസ്ഥ ഇത്തരം ബസുകളില്‍ നിത്യ കാഴ്ചയാണ്. സ്റ്റാന്‍ഡിംഗ് അടക്കം അന്‍പതും അതിലധികവും യാത്രക്കാര്‍ തിങ്ങി ഞെരുങ്ങി യാത്രചെയ്യുമ്പോള്‍ ശ്വാസം വിടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇടുങ്ങിയ സീറ്റുകളുടെ ക്രമീകരണം കാരണം ഒരേ സീറ്റിലിരിക്കുന്ന സഹയാത്രികര്‍ക്ക് ചൂട് കാരണം വിയര്‍ത്തിരിക്കുമ്പോള്‍ കാറ്റ് പോലും കിട്ടാത്ത അവസ്ഥ അസഹനീയമാണ്. 

ബസിനുള്ളിലെ ചൂടുപിടിച്ച വായു പുറത്തുപോകാന്‍ ബസുകളുടെ മുകള്‍ ഭാഗത്ത് അടക്കാനും തുറക്കാനും പാകത്തിലുള്ള വെന്റിലേറ്റര്‍ സ്ഥാപിച്ച് കാണാറുണ്ട്. എന്നാല്‍ അതൊന്നും ഇതുവരെ തുറന്നിട്ട് പോലുമില്ലെന്നതാണ് സത്യം. ഒന്നുകില്‍ എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിക്കുക അല്ലെങ്കില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥ കണക്കിലെടുത്ത് അടച്ചു കെട്ടിയ സൈഡ് ഗ്ലാസ് ഷട്ടറുകള്‍ നിയമം കൊണ്ടു തന്നെ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Passengers tired out in the bus heat, Alappuzha, news, Kerala, Top-Headlines, Bus, Travlling, Tourism.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL