city-gold-ad-for-blogger
Aster MIMS 10/10/2023

തെരഞ്ഞെടുപ്പില്‍ തോല്‍വി മണത്ത സിപിഎം പോലീസിനെ കൂട്ടുപിടിച്ച് വ്യാപകമായ അതിക്രമം കാട്ടി; മുസ്ലിംലീഗ്

കാസര്‍കോട്: (www.kasargodvartha.com 24/04/2019) പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത സിപിഎം പോലീസിനെയും ജില്ലാ ഭരണകൂടത്തേയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ആരോപിച്ചു.

യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് ആരംഭിച്ചത് മുതല്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പല സ്ഥലത്തും വോട്ടര്‍മാരെ പോലീസ് അകാരണമായി ഭീഷണിപ്പെടുത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സിപിഎം വളണ്ടിയര്‍മാരെപ്പോലെയാണ് പോലീസ് പ്രവര്‍ത്തിച്ചത്. ലോകവസാനം വരെ സിപിഎം ഭരണത്തിലായിരിക്കുമെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കുമ്പളയില്‍ മത്സ്യതൊഴിലാളികളെ പോലീസ് തെരഞ്ഞ് പിടിച്ച് അടിച്ചോടിക്കുകയും വീടുകളില്‍ കയറി സ്ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.

തെരഞ്ഞെടുപ്പില്‍ തോല്‍വി മണത്ത സിപിഎം പോലീസിനെ കൂട്ടുപിടിച്ച് വ്യാപകമായ അതിക്രമം കാട്ടി; മുസ്ലിംലീഗ്

പോളിംഗ് ബൂത്തകളില്‍ വോട്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് നിത്യേന പ്രസ്താവന ഇറക്കിയ ജില്ലാ ഭരണകൂടം

പല ബൂത്തുകളിലും യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയില്ല. പല സ്ഥലത്തും വോട്ടിംഗ് യന്ത്രം പണിമുടക്കി. കേടായ യന്ത്രങ്ങളാണ് പല ബൂത്തകള്‍ക്കും അനുവദിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളില്‍ സിപിഎം. അനുഭാവികളായ ഉദ്യോഗസ്ഥരെയാന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചത്. അതു വഴി യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോളിംഗ് വൈകിപ്പിക്കാനുള്ള ശ്രമം നടന്നു. ഇതെല്ലാം സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടന്നത്.

ജില്ലാ ഭരണകൂടവും പോലീസും സിപിഎമ്മിന് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന സിപിഎം നിലപാട് വ്യാമോഹം മാത്രമാണ്. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഇരട്ടനീതി ദൂരവ്യാപകമായ ഭവിഷ്യത്തുക്കള്‍ക്ക് കാരണമാകും. ഇതിനെ ജനാധിപത്യ ശക്തികള്‍ ചെറുത്ത് തോല്പിക്കും.നീതി നിഷേധത്തിന്നു അതിക്രമങ്ങള്‍ക്കും കൂട്ടു നിന്ന മുഴുവന്‍ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടി വരുമെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

ഉദുമയിലെ CPM അക്രമം പരാജയഭീതി മൂലം: കെബിഎം ഷെരീഫ്
ഉദുമ: പഞ്ചായത്തില്‍പ്പെട്ട 98ാം നമ്പര്‍ ബൂത്തില്‍ ബൂത്ത് ഏജന്റുമാരായിരുന്ന ഹാരിസ് അങ്കക്കളരി, ഹബീബ് കോട്ടിക്കുളം എന്നിവരെ പോളിങ്ങ് കഴിഞ്ഞതിന് ശേഷം പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടയില്‍ വാഹത്തിന്റെ വാതില്‍ തുറന്ന് പോലിസ് നോക്കി നില്‍ക്കെ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ തുടരെ മര്‍ദ്ദിച്ചത് പരാജയഭീതി മൂലമാണന്ന് യുഡിഫ് ഉദുമപഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷെരീഫ് ആരോപിച്ചു.

'എല്ലാതെരഞ്ഞെടുപ്പിലും വ്യാപകമായി കള്ള വോട്ട് ചെയ്യാറുള്ള തിരുവകോളി സ്‌കുളിലാണ് ഈ ബൂത്ത്. നിരവധി വോട്ടര്‍മാരെ കണ്ണുകാണുന്നില്ലെന്ന കാരണം പറഞ്ഞ് 200ല്‍ പരം ഓപ്പണ്‍ വോട്ട് ചെയ്തതിനെ പോളിങ് ബൂത്തിനകത്ത് ചോദ്യം ചെയതതിനാലാണ് അക്രമം നടത്തിയത്. അക്രമം തടയാന്‍ എത്തിയ തിരുവകോളിയിലെ ചാമ്പ്യന്‍ അഷ്‌റഫിനെ സംഘം അക്രമിച്ചിട്ടുണ്ട്.

നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് അക്രമം നടത്തിയതെന്ന് ഷരീഫ് കുറ്റപ്പെടുത്തി. പരിക്കേറ്റവരെ ഡിസിസി സെക്രട്ടറി ഗീതാ കൃഷ്ണന്‍, മുസ്ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, പ്രഭാകരന്‍ തെക്കേക്കര എന്നിവര്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Politics, Political party, Trending, Election, Muslim League Against CPM Attack in Kasargod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL