വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കാസര്‍കോട് സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി
Apr 17, 2019, 15:04 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2019) വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കാസര്‍കോട് സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി. പൈക്ക സ്വദേശി മൊയ്തീനെ (65)യാണ് മുംബൈയില്‍ കണ്ടെത്തിയത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കാണാതായത്. സാമൂഹ്യ പ്രവര്‍ത്തകരായ ഒ പി ഹനീഫ, റസാഖ് എന്നിവരുടെ ഇടപെടലാണ് ഇയാളെ കണ്ടെത്താന്‍ സഹായകമായത്.
കാണാതായതു മുതല്‍ ഇയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ന്യൂ മുംബൈയിലുളള ഒ പി ഹനീഫയുടെ സുഹൃത്ത് റസാഖ് ഇയാളുടെ വീഡിയോ അയച്ചു കൊടുത്തത്. വീഡിയോയില്‍ ഇയാളുടെ സ്ഥലവും പേരും പറയുന്നുണ്ട്. ഇത് പ്രദേശത്തെ വാട്സ്ആപ്പ് കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്യുകയും അത് ബന്ധുക്കള്‍ തിരിച്ചറിയുകയുമായിരുന്നു. മൊയ്തീനെ കൂട്ടിക്കൊണ്ടുവരാന്‍ ഹനീഫയും ബന്ധുവും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Paika, Missing man found in Mumbai
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, Paika, Missing man found in Mumbai
< !- START disable copy paste -->