city-gold-ad-for-blogger
Aster MIMS 10/10/2023

രാജ്യത്തെ ഏറ്റവും മികച്ച 150 കോളജുകളുടെ പട്ടികയില്‍ കാസര്‍കോട്ടെ 2 കോളജുകള്‍; കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഈ വര്‍ഷത്തെ റാങ്കിംഗ് പുറത്തുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 11.04.2019) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ റാങ്കിംഗ് പുറത്തുവിട്ടു. രാജ്യത്തെ ഏറ്റവും മികച്ച 150 കോളുജുകളുടെ പട്ടികയില്‍ കാസര്‍കോട്ടെ രണ്ട് കോളജുകള്‍ ഇടംപിടിച്ചു. കാസര്‍കോട് ഗവ. കോളജും കാഞ്ഞങ്ങാട് നെഹ്‌റു കോളജുമാണ് ദേശീയതലത്തില്‍ മികച്ച നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം രാജപുരം സെന്റ് പിയൂസ് കോളജും മികച്ച നേട്ടം കൈവരിച്ചിരുന്നു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അംഗീകരിച്ചതാണ് റാങ്കിംഗ്. 2016 മുതലാണ് റാങ്കിംഗ് ഏര്‍പ്പെടുത്തി തുടങ്ങിയത്. ഓവറോള്‍ റാങ്കിംഗ് കൂടാതെ യൂണിവേഴ്‌സിറ്റി, എഞ്ചിനീയറിംഗ്, കോളജ്, മാനേജ്‌മെന്റ്, ഫാര്‍മസി, ലോ, ആര്‍ക്കിടെക്ച്ചര്‍, മെഡിക്കല്‍ എന്നിങ്ങനെ തരംതിരിച്ചും റാങ്കിംഗ് പുറത്തുവിടുന്നുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച 150 കോളജുകളുടെ പട്ടികയില്‍ കാസര്‍കോട്ടെ 2 കോളജുകള്‍; കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഈ വര്‍ഷത്തെ റാങ്കിംഗ് പുറത്തുവിട്ടു

ഓവറോള്‍ റാങ്കിംഗില്‍ ആദ്യ നൂറില്‍ കേരളത്തിലെ നാല് സര്‍വകലാശാലകള്‍ ഇടംപിടിച്ചു. തിരുവനന്തപുരത്തെ കേരള സര്‍വകലാശാല 35ാം റാങ്ക് നേടി. കോട്ടയം എം ജി സര്‍വകലാശാല (49), മലപ്പുറം കാലിക്കറ്റ് സര്‍വകലാശാല (90, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (94) എന്നിവയാണ് രാജ്യത്തെ മികച്ച നൂറ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചത്.

യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റില്‍ കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാല 150 നുള്ളില്‍ ഇടംനേടി. സര്‍വകലാശാല കാറ്റഗറിയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആദ്യത്തെ 200 യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ പോലും ഇടംപിടിച്ചില്ല.


രാജ്യത്തെ ഏറ്റവും മികച്ച 150 കോളജുകളുടെ പട്ടികയില്‍ കാസര്‍കോട്ടെ 2 കോളജുകള്‍; കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഈ വര്‍ഷത്തെ റാങ്കിംഗ് പുറത്തുവിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, College, news, Top-Headlines, govt.college, Nehru-college, MHRD College rankings, 2 Colleges 
  < !- START disable copy paste  -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL