city-gold-ad-for-blogger
Aster MIMS 10/10/2023

തൂക്കുമന്ത്രിസഭ വന്നാല്‍ കോണ്‍ഗ്രസ് എം പിമാര്‍ ബി ജെ പിയില്‍ പോകില്ലെന്ന് ആന്റണിക്ക് ഉറപ്പുണ്ടോയെന്ന് എം എ ബേബി

കാസര്‍കോട്: (www.kasargodvartha.com 12.04.2019) തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റിലെത്തുന്ന കോണ്‍ഗ്രസ് എം പിമാര്‍ കേന്ദ്രത്തില്‍ തൂക്കുമന്ത്രിസഭ വന്നാല്‍ ബി ജെ പിയിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ എ കെ ആന്റണിക്ക് സാധിക്കുമോയെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഇടതുപക്ഷത്തിന് കൊടുക്കുന്ന വോട്ട് മോഡിക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന് പറയുന്ന ആന്റണിയുടെ പാര്‍ട്ടിയുടെ എംപിമാരെ അമിത്ഷാക്കും മോഡിക്കും വിലക്കെടുക്കാന്‍ കഴിയും. ഇടതുപക്ഷ മുന്നണിയുടെ എം പിമാരെ ഒരുനിലക്കും വിലക്കെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍  നടന്ന റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് എം പിമാരായിരുന്ന നൂറിലധികം നേതാക്കള്‍ ഇന്ന് മോഡി ഭക്തരായി ബിജെപി എംപിമാരാണ്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പടീല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ മകന്‍ സുജോയ് വിഖേ പടീല്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാണ്. രാധാകൃഷ്ണ വിഖേ പടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനെത്തുമ്പോള്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും നേതാക്കളും ജയിച്ചാല്‍ ബിജെപിയില്‍ പോകില്ലെന്ന് ആന്റണിക്ക് ഉറപ്പുണ്ടോ. യുഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സി ചെയര്‍മാനാക്കിയ മഹത്മഗാന്ധിയെ കുറിച്ച് പ്രഭാഷണം നടത്തിയ കെ എസ് രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.

കോണ്‍ഗ്രസുകാര്‍ അര ബിജെപിയാണ്. ഉത്തരേന്ത്യയില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി വിശുദ്ധ പൂണൂലിട്ട ഹിന്ദുവെന്ന്   നേതാക്കള്‍ വാഴ്ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. വിശ്വാസം സ്വകാര്യതയാണ്. ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍  മസ്ജിദുകള്‍ സന്ദര്‍ശിക്കാന്‍ എന്തിന് മടിക്കുന്നു. ഒരു കാര്‍ഡ് ബോര്‍ഡിന്റെ ഇരുവശത്തുമായി പഴനി മുരുകന്റെയും വേളാങ്കണി മാതാവിന്റെയും ചിത്രം പതിച്ച് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പറ്റിച്ച നാടക കഥാപാത്രമായ പാഷാണം വര്‍ക്കിയെ പൊലെയാണ് രാഹുലും കൂട്ടരും. അഴിമതിയില്‍ കോണ്‍ഗ്രസും ബിജെപിയും അനിയന്‍ ബാവയും ചേട്ടന്‍ ബാവയുമാണ്.

ഇടതുപക്ഷ സുശക്തമല്ലാത്ത ഇന്ത്യയുടെ ഭാവി സുരക്ഷിതമല്ല. ലോകസഭയിലേക്ക് ഇടുപക്ഷത്തെ വിജയിപ്പിച്ചിട്ട് എന്തുകാര്യമെന്ന് ചോദിക്കുന്ന വര്‍ക്കുള്ള മറുപടിയാണ് 2004 ലെ യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍. കേരളത്തില്‍ നിന്ന് 18 ഇടതുപക്ഷ എം പിമാരെ ജയിപ്പിച്ചു. കോണ്‍ഗ്രസില്‍  നിന്ന് ഒരാളും ജയിച്ചില്ല. 60 എംപിമാരുണ്ടായിരുന്ന ഇടതുപക്ഷ പിന്തുണക്ക് പകരം ചോദിച്ച് വാങ്ങി നടപ്പാക്കിയതാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, വിവരാവകാശ നിയമം, വിദ്യഭ്യാസ അവകാശ നിയമം തുടങ്ങിയവ. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷം വേണം. വര്‍ഗീയതക്കെതിരെ നിര്‍ഭയമായി പോരാടാന്‍ ഇടുതുപക്ഷം വേണം. ഇടതുപക്ഷത്തിന്റെ പ്രസക്തി  വ്യക്തമാക്കുന്നതാണ് ജീവിത ഗുണമേന്മയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം. ഗ്രാമങ്ങളിലെ ദാരിദ്ര്യം നീക്കാന്‍ 3.75 ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രകടന പത്രിക 1971 ല്‍ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി ഉയര്‍ത്തിയ ഗരീബി ഹഠാവോ (ദരിദ്ര്യം നീക്കും) എന്ന മുദ്രാവാക്യം ഓര്‍ക്കണം. ഇതിനുള്ള പണം എങ്ങിനെ കണ്ടത്തുമെന്ന് പറയാന്‍ രാഹുലും ആന്റണിയും തയ്യാറാകണം.

ജനാധിപത്യത്തെ എങ്ങനെ തകര്‍ക്കാമെന്ന് മോഡിക്ക് കാണിച്ചുകൊടുത്തത് ഇന്ദിരയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ മോഡി ഇന്ത്യയെ ഭയത്തിന്റെ റിപ്പബ്ലിക്കാക്കി. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കൊന്നുകളയുന്ന ഭരണമാണ് കണ്ടത്. നിയമപ്രകാരം ഇറച്ചി വില്‍ക്കുന്ന ഗുഹാത്തിയിലെ ഷൗക്കത്തലിയെ അടിച്ച് മൃതപ്രാണനാക്കി പന്നിയിറച്ചി തീറ്റിച്ചു. ആര്‍ എസ ്എസിന്റെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കണമെന്നും എം എ ബേബി പറഞ്ഞു.
തൂക്കുമന്ത്രിസഭ വന്നാല്‍ കോണ്‍ഗ്രസ് എം പിമാര്‍ ബി ജെ പിയില്‍ പോകില്ലെന്ന് ആന്റണിക്ക് ഉറപ്പുണ്ടോയെന്ന് എം എ ബേബി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, BJP, Top-Headlines, M.A Baby, Trending, election, M.A Baby against Congress
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL