city-gold-ad-for-blogger
Aster MIMS 10/10/2023

ഉയര്‍ന്ന പോളിംഗില്‍ നെഞ്ചിടിപ്പ് കൂടി സ്ഥാനാര്‍ത്ഥികള്‍; ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്ന് കെ പി സതീഷ് ചന്ദ്രന്‍, അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉണ്ണിത്താന്‍, കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാക്കുമെന്ന് രവീശതന്ത്രി, ആകെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് ഇങ്ങനെ

കാസര്‍കോട്: (www.kasargodvartha.com 24.04.2019) എല്‍ ഡി എഫ് ശക്തികേന്ദ്രങ്ങളിലെ പോളിംഗ് ശതമാനത്തിന്റെ വര്‍ധനവില്‍ ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന് ശുഭാപ്തി വിശ്വാസം. എന്നാല്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോട ഇക്കുറി മണ്ഡലം പിടിച്ചെടുക്കുമെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ അവകാശപ്പെടുന്നത്. അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ എന്‍ ഡി എയുടെ ശക്തി തെളിയിക്കുമെന്ന് സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറും വ്യക്തമാക്കി.


80.57 ശതമാനം പോളിംഗാണ് ഇക്കുറി മണ്ഡലത്തില്‍ ഉണ്ടായത്. 2014ലെ തെരഞ്ഞെടുപ്പിലിത് 78.41 ശതമാനമായിരുന്നു. മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്‍ പറയുന്നു. ചിട്ടയോടെയുള്ള ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. ഇടതുമുന്നണി ജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ വോട്ടര്‍മാര്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയതായും ഇതെല്ലാം വോട്ടായി മാറിയിട്ടുണ്ടെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു.  ബിജെപി വോട്ട് യു ഡി എഫിന് മറിച്ചില്ലെങ്കില്‍ ഒരുലക്ഷത്തിന്റെ ഭൂരിപക്ഷമാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. വോട്ട് മറിച്ചാല്‍ തന്നെ 50,000നും, 80,000നും ഇടയില്‍ ഭൂരിപക്ഷം നേടുമെന്നുള്ള ശുഭാപ്തി വിശ്വാസമാണ് സതീഷ് ചന്ദ്രന്‍ പുലര്‍ത്തുന്നത്.
ഉയര്‍ന്ന പോളിംഗില്‍ നെഞ്ചിടിപ്പ് കൂടി സ്ഥാനാര്‍ത്ഥികള്‍; ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്ന് കെ പി സതീഷ് ചന്ദ്രന്‍, അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉണ്ണിത്താന്‍, കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാക്കുമെന്ന് രവീശതന്ത്രി, ആകെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് ഇങ്ങനെ

അതേ സമയം ശക്തമായ അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും സി പി എം കേന്ദ്രങ്ങളില്‍ നിന്നു പോലും ശക്തമായ രീതിയിലുള്ള അനുകൂല വോട്ട് ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ ബലത്തില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനും വെളിപ്പെടുത്തി. മണ്ഡലത്തില്‍ ഇടതുമുന്നണി വ്യാപകമായ തോതില്‍ കള്ളവോട്ട് നടത്തിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കാലാകാലങ്ങളില്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ട് വ്യാപകമാണ്. മലയോര മേഖലകളിലും തീരദേശ മേഖലകളിലും ന്യൂനപക്ഷ മേഖലകളില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണ തനിക്ക് ലഭിച്ചതായും ഉണ്ണിത്താന്‍ അവകാശപ്പെടുന്നു. അതുകൊണ്ടു തന്നെ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തുടക്കത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം മറന്ന് പിന്നീടങ്ങോട്ട് പൂര്‍വ്വാധികം ശക്തിയോടെ ഐക്യനിര കെട്ടിപ്പടുത്തുകൊണ്ടാണ് യുഡിഎഫ് പ്രവര്‍ത്തന രംഗത്ത് സജീവമായത്. 15 വര്‍ഷക്കാലത്തെ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ വോട്ടര്‍മാരുടെ പ്രതികരണം ഉണ്ണിത്താന്റെ വിജയം സുനിശ്ചിതമാക്കുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നു. ശബരിമല വിഷയം അടക്കമുള്ള കാര്യങ്ങളില്‍ യു ഡി എഫിന് വിശ്വസസമൂഹത്തിന്റെ പിന്തുണ കിട്ടിയിട്ടുണ്ടെന്നും യു ഡി എഫ് കരുതുന്നു.

അതേസമയം ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ കാഴ്ച വെച്ചിട്ടുള്ളതെന്നും എന്‍ ഡി എയുടെയും ബി ജെ പിയുടെയും കരുത്ത് തെളിയിക്കുന്ന ഫലമായിരിക്കും പുറത്തുവരികയെന്നും രവീശതന്ത്രി കുണ്ടാര്‍ പറയുന്നു. ഇടതു-വലതു മുന്നണി കോട്ടകളില്‍ വിള്ളലുണ്ടാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് എന്‍ഡിഎ കാഴ്ചവെച്ചത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ പതിവില്‍ കവിഞ്ഞ ആവേശത്തോടെയാണ് പോളിംഗ് ബൂത്തിലെത്തിയത്.
ഈ വോട്ടുകളും പ്രവാസി വോട്ടുകളും തങ്ങളുടെ അക്കൗണ്ടിലാണ് വന്നിട്ടുള്ളതെന്നും എന്‍ഡിഎ നേതൃത്വം അവകാശപ്പെടുന്നു. വോട്ടെടുപ്പില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഗുണം ചെയ്യുമെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.

ആകെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് ചുവടെ:


ഉയര്‍ന്ന പോളിംഗില്‍ നെഞ്ചിടിപ്പ് കൂടി സ്ഥാനാര്‍ത്ഥികള്‍; ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്ന് കെ പി സതീഷ് ചന്ദ്രന്‍, അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉണ്ണിത്താന്‍, കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാക്കുമെന്ന് രവീശതന്ത്രി, ആകെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്ക് ഇങ്ങനെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, election, Trending, Kasaragod Loksabha; 3 candidates in Winning hope


മുഴുവന്‍ ബൂത്തുകളിലെയും പോളിംഗ് ശതമാനമറിയാം

Manjeshwaram Assembly Constituency

Kasargod Assembly Constituency

Uduma Assembly Constituency

Kanhangad Assembly Constituency
Thrikkarippur Assembly Constituency
Payyannur Assembly Constituency
Kalyashery Assembly Constituency

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL