Join Whatsapp Group. Join now!
Aster MIMS 10/10/2023

വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം; വോട്ടര്‍ ഐഡി കാര്‍ഡിന് പുറമേ 11 രേഖകള്‍ കൂടി അംഗീകരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് തിരുവനന്തപുരം ജില്ലാ വരണാധികാരിയായ കളക്ടKerala, Thiruvananthapuram, news, Voters list, election, Identity Card, Trending, Top-Headlines, Identity card mandatory for LS Poll
തിരുവനന്തപുരം: (www.kasargodvartha.com 14.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് തിരുവനന്തപുരം ജില്ലാ വരണാധികാരിയായ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവയുടെ ഫോട്ടോപതിച്ച പാസ്ബുക്ക്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രകാരം നല്‍കിയിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖകള്‍, എംപി - എംഎല്‍എ - എംസിസിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും രേഖ കൈവശമുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്നും കളക്ടര്‍ അറിയിച്ചു.


Keywords: Kerala, Thiruvananthapuram, news, Voters list, election, Identity Card, Trending, Top-Headlines, Identity card mandatory for LS Poll