city-gold-ad-for-blogger
Aster MIMS 10/10/2023

ഇവനാണ് കാസര്‍കോട്ടെ ഹീറോ! ഹസന്‍ മുക്കുന്നോത്ത് ആംബുലന്‍സില്‍ വെന്റിലേറ്ററിലുള്ള കുഞ്ഞുമായി 400 കിലോ മീറ്റര്‍ താണ്ടി എറണാകുളത്തെത്തിയത് അഞ്ചര മണിക്കൂറുകള്‍ കൊണ്ട്

കാസര്‍കോട്: (www.kasargodvartha.com 16.04.2019) ഇവനാണ് കാസര്‍കോട്ടെ ഹീറോ! ഹസന്‍ മുക്കുന്നോത്ത് ആംബുലന്‍സില്‍ വെന്റിലേറ്ററിലുള്ള കുഞ്ഞുമായി 400 കിലോ മീറ്റര്‍ താണ്ടി എറണാകുളത്തെത്തിയത് വെറും അഞ്ചര മണിക്കൂറുകള്‍ കൊണ്ട്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നാണ് ഹൃദയസംബന്ധമായ അസുഖമുള്ള വെന്റിലേറ്ററില്‍ കഴിയുന്ന 16 ദിവസം പ്രായമുള്ള കുഞ്ഞുമായി തിരുവനന്തപുരത്തേക്ക് ശ്രീചിത്ര മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സ് കുതിച്ചത്. വഴിമധ്യേയാണ് സര്‍ക്കാര്‍ തലത്തില്‍ എത്രയും പെട്ടെന്ന് കുഞ്ഞിന് ചികിത്സ നല്‍കണമെന്ന സന്ദേശം എത്തിയത്.
ഇവനാണ് കാസര്‍കോട്ടെ ഹീറോ! ഹസന്‍ മുക്കുന്നോത്ത് ആംബുലന്‍സില്‍ വെന്റിലേറ്ററിലുള്ള കുഞ്ഞുമായി 400 കിലോ മീറ്റര്‍ താണ്ടി എറണാകുളത്തെത്തിയത് അഞ്ചര മണിക്കൂറുകള്‍ കൊണ്ട്

ഇതോടെ എറണാകുളം അമൃത ആശുപത്രിയില്‍ എല്ലാ സംവിധാനവും ഒരുക്കുകയും കുഞ്ഞിനെ ഇങ്ങോട്ടേക്ക് മാറ്റുകയുമായിരുന്നു. ഉദുമ മുക്കുന്നോത്തെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെ എല്‍ 60 ജെ 7739 നമ്പര്‍ ആംബുലന്‍സിലാണ് കാസര്‍കോട് പാറക്കട്ട സ്വദേശിയായ നിഷ്ത്താഹ് - ഷാനിയ ദമ്പതികളുടെ 16 ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് കുതിച്ചെത്തിയത്. വഴിനീളെ പോലീസും ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷനും ചൈല്‍ഡ് പ്രൊടക്ട് ടീമും നാട്ടുകാരും വഴിയൊരുക്കിയിരുന്നു.

വലിയ വെല്ലുവിളിയായിരുന്നു ഹസന്‍ ഏറ്റെടുത്തത്. ഇതിനു മുമ്പും നിരവധി പേരെ ആംബുലന്‍സില്‍ എത്തിച്ച പരിചയമാണ് ഹസനെ നിയോഗം വീണ്ടും ഏല്‍പിക്കാന്‍ കാരണം. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യമുള്ള ആംബുലന്‍സില്‍ നഴ്‌സിന്റെ പരിചരണത്തോടെയാണ് കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും അയച്ചത്. മാതാപിതാക്കളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. വഴിമധ്യേ കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഛര്‍ദിയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗുളികകളും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എല്ലായിടത്തും പോലീസിന്റെയും ആംബുലന്‍സുകളുടെയും അകമ്പടിയും ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും കുട്ടിക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിന് ചടുലമായ തീരുമാനങ്ങളാണ് കൈകൊണ്ടത്.

2017 ഡിസംബര്‍ 10ന് മംഗളൂരു എ ജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെയും കൊണ്ട് ഹസന്‍ യാത്ര തിരിച്ചിരുന്നു. അന്ന് എട്ട് മണിക്കൂറും 45 മിനിറ്റുമെടുത്താനണ് ഹസന്‍ തിരുവനന്തപുരത്ത് രോഗിയെ എത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hassan is the Hero of Kasaragod, Kasaragod, news, hospital, Ambulance, Ernakulam, Top-Headlines. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL