Join Whatsapp Group. Join now!
Aster MIMS 10/10/2023

പഞ്ചായത്തിന്റെ അനാസ്ഥ; കുടിവെള്ള ടാങ്കിന്റെ പണി പാതിവഴിയില്‍, ജനം ദുരിതത്തില്‍

പഞ്ചായത്തിന്റെ അനാസ്ഥമൂലം കുടിവെള്ള ടാങ്കിന്റെ പണി പാതിവഴിയില്‍ നിലച്ചിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ചെമ്മനാട് പഞ്ചായത്ത് Kasaragod, Kerala, news, Chemnad, Panchayath, Drinking water project in dilemma
ചെമ്മനാട്: (www.kasargodvartha.com 24.04.2019) പഞ്ചായത്തിന്റെ അനാസ്ഥമൂലം കുടിവെള്ള ടാങ്കിന്റെ പണി പാതിവഴിയില്‍ നിലച്ചിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ചെമ്മനാട് പഞ്ചായത്ത് ആറാം വാര്‍ഡ് കൗംപള്ളത്തെ താല്‍കാലിക കുടിവെള്ള ടാങ്കിന്റെ പണിയാണ് പാതിവഴിയില്‍ മുടങ്ങിയിരിക്കുന്നത്. പ്രദേശത്തെ ജനങ്ങള്‍ ജലക്ഷാമം മൂലം കഷ്ടതയനുഭവിക്കുമ്പോഴും ടാങ്കിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇനിയും തയ്യാറായിട്ടില്ല.

പ്രദേശത്തുകാരുടെ ഏക ജലാശ്രയം വാട്ടര്‍ അതോറ്ററിയുടെ കരം അടച്ചു കൊണ്ടുള്ള ദിവസം ഒരു മണിക്കൂര്‍ മാത്രം ലഭിക്കുന്ന ജലമാണ്. ഞായറാഴ്ചകളില്‍ അതും ലഭിക്കാറില്ല. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി ഉപയോഗിച്ചിരുന്ന കുഴല്‍ കിണറും വറ്റിയിരിക്കുന്നു. ഇതു കാരണം വാട്ടര്‍ അതോറ്ററിയുടെ ജലവും ലഭിക്കുന്നില്ല. പ്രദേശത്തെ കുടിവെള്ള ടാങ്കിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Chemnad, Panchayath, Drinking water project in dilemma
  < !- START disable copy paste -->