city-gold-ad-for-blogger
Aster MIMS 10/10/2023

കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കെ എം മാണിയുടെ വിയോഗം തീരാനഷ്ടം; മുന്‍ മന്ത്രി സി ടി അഹമ്മദലി

കാസര്‍കോട്: (www.kasargodvartha.com 09.04.2019) കെ എം മാണിയുടെ വിയോഗം സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹമ്മദലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വന്തം ശൈലിയിലൂടെ പ്രവര്‍ത്തനം നടത്തി ഒരു പ്രസ്ഥാനമായി വളര്‍ന്ന സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്കൊപ്പം നിന്ന് അവരിലൊരാളായി നിലകൊണ്ട് സാധാരണക്കാരെയും, കര്‍ഷകരെയും തന്നിലേക്കാവാഹിച്ച വ്യക്തിത്വമായി മാറാന്‍ കഴിഞ്ഞതാണ് ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാക്കിയത്.

ജനാധിപത്യ ചേരിയില്‍ ഉറച്ചു നിന്ന് മതേതരത്വത്തിനും വികസനത്തിനും വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം യു ഡി എഫിനെ
എക്കാലത്തും മുന്നില്‍ നിന്ന് ശക്തിപ്പെടുത്തിയ നേതാവായിരുന്നു. നിയമസഭയിലും, മന്ത്രിസഭയിലും ഏറെക്കാലം സഹപ്രവര്‍ത്തകരായിരുന്നു. അന്നു തൊട്ടു തുടങ്ങിയ സ്‌നേഹവും സൗഹൃദവും, ആത്മബന്ധവും എക്കാലവും മറക്കാനാകാത്തതാണെന്നും സി ടി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തിന് പുതുമകളും റെക്കോര്‍ഡുകളും സമ്മാനിച്ച മാണിയുടെ ശൂന്യത നികത്താനാവാതെ നിലനില്‍ക്കുമെന്നും സി.ടി. പറഞ്ഞു.
കെ എം മാണിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കെ എം മാണിയെ കെ എം സി സി നേതാക്കള്‍ അനുസ്മരിച്ചു

ജനാധിപത്യ കേരളത്തിന്റെ ഉജ്വല പോരാളിയായിരുന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയെന്ന് ബഹ്‌റൈന്‍ കെ എം സി സി ട്രഷറര്‍ കുഞ്ഞഹ് മദ് ബഹ്‌റൈന്‍, സെക്രട്ടറി ഇബ്രാഹിം ചാല, ഹൈദരാബാദ് കെ എം സി സി കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചിച്ചു. മതേതരത്വവും മത സൗഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഏറെക്കാലം മന്ത്രിയായ അദ്ദേഹം കേരളത്തിന്റെ വികസനത്തില്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. സാമ്പത്തിക രംഗത്തുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എല്ലാ മന്ത്രിസഭകളെയും സ്വാധീനിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Commemorance for KM Mani
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL