Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ഉണര്‍ന്നത് അഹ്‌റാസിന്റെ മരണ വാര്‍ത്ത കേട്ട്; തേങ്ങലടക്കാനാകാതെ നാട്, മൃതദേഹം ഒരു നോക്കു കാണാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് ആളുകള്‍ ഒഴുകി

കാസര്‍കോട് ഉണര്‍ന്നത് അഹ്‌റാസിന്റെ മരണ വാര്‍ത്ത കേട്ട്. എരിയാല്‍ പ്രദേശം തേങ്ങലടക്കാനാകാതെ വിതുമ്പുകയാണ്. മൃതദേഹം Kasaragod, Kerala, news, Top-Headlines, General-hospital, Death, Eriyal, Ahras's death; Natives shocked
കാസര്‍കോട്: (www.kasargodvartha.com 16.04.2019) കാസര്‍കോട് ഉണര്‍ന്നത് അഹ്‌റാസിന്റെ മരണ വാര്‍ത്ത കേട്ട്. എരിയാല്‍ പ്രദേശം തേങ്ങലടക്കാനാകാതെ വിതുമ്പുകയാണ്. മൃതദേഹം ഒരു നോക്കു കാണാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. ചൊവ്വാഴ്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് സ്‌കൂട്ടറില്‍ കാറിടിച്ച് എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്‌റാസ് (22) ദാരുണമായി മരണപ്പെട്ടത്.

മികച്ച ക്രിക്കറ്റ് താരമായ അഹ്‌റാസ് ഒരു മാസം മുമ്പ് ദുബൈയില്‍ മത്സരത്തില്‍ പങ്കെടുത്ത് നാട്ടിലെത്തിയതായിരുന്നു. ചൊവ്വാഴ്ച ക്രിക്കറ്റ് പരിശീലിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അഹ്‌റാസ് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ദിശതെറ്റിച്ച് വന്ന കാര്‍ ഇടിക്കുകയായിരുന്നു. അഹ്‌റാസ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കാസര്‍കോട് ഐവ സില്‍ക്‌സില്‍ ജീവനക്കാരനായിരുന്നു. അഹ്‌റാസിന്റെ മരണത്തില്‍ ദു:ഖ സൂചകമായി ഐവ ചൊവ്വാഴ്ച തുറന്നുപ്രവര്‍ത്തിച്ചില്ല.

ഏവരോടും നല്ല നിലയില്‍ പെരുമാറുന്ന അഹ്‌റാസ് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. അഹ്‌റാസിന്റെ മരണവാര്‍ത്ത ഇനിയും സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച് എരിയാലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തും. കാസര്‍കോട് ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ അബുല്ലയാണ് പിതാവ്. മാതാവ് നസീമ. ഏക സഹോദരന്‍ അഫ്‌റാസ് വിദ്യാര്‍ത്ഥിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, General-hospital, Death, Eriyal, Ahras's death; Natives shocked
  < !- START disable copy paste -->