city-gold-ad-for-blogger
Aster MIMS 10/10/2023

99 ശതമാനം പോളിംഗ് രേഖപ്പെടുത്തി ചായ്യോത്ത് സ്‌കൂളിലെ ബൂത്ത്; ഏറ്റവും കുറവ് രാമന്തളി സ്‌കൂളിലെ ബൂത്തില്‍, മുഴുവന്‍ ബൂത്തുകളിലെയും പോളിംഗ് ശതമാനമറിയാം

കാസര്‍കോട്: (www.kasargodvartha.com 24.04.2019) കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ 99 ശതമാനം പോളിങോടെ ചായ്യോത്ത് സ്‌കൂളിലെ ബൂത്ത് ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 190-ാം നമ്പര്‍ ബൂത്താണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിലയുമായി അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ രാമന്തളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 116-ാം ബൂത്തിലാണ് ലോക്സഭാ മണ്ഡലത്തിലെ ഏറ്റവും കുറവ് (61.7) പോളിങ് രേഖപ്പെടുത്തിയത്.

മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിങ് നില 90 ശതമാനം കടന്നില്ല. മഞ്ചേശ്വരത്ത് ഏറ്റവും കൂടിയ പോളിങ് (88 ശതമാനം) ജിഎച്ച്എസ്എസ് പദ്രെയിലെ 198-ാം ബൂത്തിലും, കുറവ് (65.8 ശതമാനം) കുര്‍ച്ചിപള്ള ഗവ. ഹിന്ദുസ്ഥാനി യുപി സ്‌കൂളിലെ 79 -ാം ബൂത്തിലുമാണ്. കാസര്‍കോട് ഏറ്റവും കൂടുതല്‍ വോട്ട് (92.1 ശതമാനം) രേഖപ്പെടുത്തിയത് കുണ്ടില അങ്കണവാടിയിലെ 47-ാം ബൂത്തിലാണ്. ഈ മണ്ഡലത്തില്‍ മറ്റു ബൂത്തുകളിലൊന്നും പോളിങ് നില 90 ശതമാനം കടന്നില്ല. ഏറ്റവും കുറവ് (61.8 ശതമാനം) തളങ്കര ഗവ. മുസ്ലിം എല്‍ പി സ്‌കൂളിലെ 170 -ാം ബൂത്തിലാണ്.

99 ശതമാനം പോളിംഗ് രേഖപ്പെടുത്തി ചായ്യോത്ത് സ്‌കൂളിലെ ബൂത്ത്; ഏറ്റവും കുറവ് രാമന്തളി സ്‌കൂളിലെ ബൂത്തില്‍, മുഴുവന്‍ ബൂത്തുകളിലെയും പോളിംഗ് ശതമാനമറിയാം

ഉദുമയില്‍ കൂടിയത് (92.1 ശതമാനം) പാക്കം ജി എച്ച് എസിലെ 115 -ാം ബൂത്തിലും കുറവ് (65.2 ശതമാനം) മൗവ്വലിലെ രിഫാഇയ്യ എല്‍പിഎസിലെ 119 -ാം ബൂത്തിലുമാണ്. കാഞ്ഞങ്ങാട് ഏറ്റവും കുറവ് (69.2 ശതമാനം) പടന്നക്കാട് ശ്രീ നാരായണ ടിടിയിലെ 171 -ാം ബൂത്തിലാണ്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എഎല്‍പിഎസ് പാലായിയിലെ 24 -ാം നമ്പര്‍ ബൂത്തില്‍ 98.2 ശതമാനം പോളിങ് ചെയ്തു. ഏറ്റവും കുറവ് (69.7 ശതമാനം) പടന്ന വികെപികെ എച്ച് എം എം ആര്‍ വി എച്ച് എച്ച് എസ് എസിലെ 139 -ാം ബൂത്തിലാണ്. പയ്യന്നൂരില്‍ ഏറ്റവും കൂടുതല്‍ (97.2 ശതമാനം) പോളിങ് നടന്നത് മണിയറ ജി എല്‍ പി സ്‌കൂളിലെ 54 -ാം ബൂത്തിലാണ്. കല്യാശേരിയില്‍ കടന്നപ്പള്ളി എല്‍ പി സ്‌കൂളിലെ 52 -ാം ബൂത്തില്‍ 98.7 ശതമാനവും ഗവ. ഗേള്‍സ് എച്ച് എസ് മാടായിയിലെ 65 -ാം ബൂത്തില്‍ ഏറ്റവും കുറഞ്ഞ (66.5 ശതമാനം) പോളിങ് നിലയും രേഖപ്പെടുത്തി.


മുഴുവന്‍ ബൂത്തുകളിലെയും പോളിംഗ് ശതമാനമറിയാം

Manjeshwaram Assembly Constituency

Kasargod Assembly Constituency

Uduma Assembly Constituency

Kanhangad Assembly Constituency
Thrikkarippur Assembly Constituency
Payyannur Assembly Constituency
Kalyashery Assembly Constituency

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, school, election, 99 percent polling in Chayyoth school
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL