Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ഡി സി സി പ്രസിഡണ്ടിനെതിരെ യു ഡി എഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രൂക്ഷവിമര്‍ശനം; ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഉണ്ണിത്താന്‍

ഡി സി സി പ്രസിഡണ്ടിനെതിരെ യു ഡി എഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രൂക്ഷവിമര്‍ശനം. യു ഡി എഫിന്റെ യോഗത്തില്‍ നിന്നും ഒടുവില്‍ ഉണ്ണിത്താന്‍ ഇറങ്ങിപ്പോയതായും Kasaragod, Kerala, news, Top-Headlines, Trending, election, DCC, Meet, Unnithan against Kasaragod DCC
കാസര്‍കോട്: (www.kasargodvartha.com 19.03.2019) ഡി സി സി പ്രസിഡണ്ടിനെതിരെ യു ഡി എഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രൂക്ഷവിമര്‍ശനം. യു ഡി എഫിന്റെ യോഗത്തില്‍ നിന്നും ഒടുവില്‍ ഉണ്ണിത്താന്‍ ഇറങ്ങിപ്പോയതായും വിവരമുണ്ട്. തനിക്കു വേണ്ടുന്ന സൗകര്യങ്ങളൊന്നും തന്നെ ഡി സി സി പ്രസിഡണ്ട് ഒരുക്കിയിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥിയുടെ പ്രധാന ആരോപണം. തിങ്കളാഴ്ച കാസര്‍കോട്ടെത്തിയ തനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞത് വൈകിട്ട് നാലു മണിക്കാണ്.

ഒരു സൗകര്യവും പ്രസിഡണ്ട് ഒരുക്കിയിട്ടില്ല. ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഒരുക്കങ്ങളും മുന്‍കൂട്ടി നടത്തിയില്ല. കൃത്യമായ പ്രചരണ ഷെഡ്യൂള്‍ ഉണ്ടാക്കുന്നതിലും വീഴ്ച സംഭവിച്ചു. തുടങ്ങിയ ആരോപണങ്ങളാണ് ഉണ്ണിത്താന്‍ ഉന്നയിച്ചത്. ഇക്കാര്യം കെ പി സി സി നേതൃത്വത്തെ അറിയിക്കുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞെന്നാണ് വിവരം. തനിക്കു വേണ്ടുന്ന സൗകര്യം ഒരുക്കിയിട്ടില്ലെന്ന കാര്യം ഉണ്ണിത്താന്‍ അദ്ദേഹത്തെ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം വരുംദിവസങ്ങളില്‍ കൃത്യമായ ആസൂത്രണത്തോടെ തന്നെ മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ഡി സി സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. പ്രചരണ രംഗത്ത് ഒരു പാളിച്ചയും ഉണ്ടാകരുതെന്ന നിര്‍ബന്ധമാണ് ഉണ്ണിത്താനുള്ളത്. ഓരോ നിമിഷവും ഇനി വിലപ്പെട്ടതാണെന്നും കരുത്തനായ എതിരാളിയായതിനാല്‍ അതേ നാണയത്തില്‍ തന്നെ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ് ഉണ്ണിത്താനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, election, DCC, Meet, Unnithan against Kasaragod DCC
  < !- START disable copy paste -->