Join Whatsapp Group. Join now!
Aster MIMS 10/10/2023

അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായ നിലയില്‍

അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തി. കളനാട് റെയില്‍വേ തുരങ്കത്തിന് സമീപത്തെ 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം Kasaragod, Kerala, news, Railway-track, Deadbody, Kalanad, Unknown dead body found in Railway track
കളനാട്: (www.kasargodvartha.com 14.03.2019) അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തി. കളനാട് റെയില്‍വേ തുരങ്കത്തിന് സമീപത്താണ് 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തവിട്ട് നിറത്തിലുള്ള പാന്റ്‌സും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. മുഖം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വികൃതമായ നിലയിലാണ്.

വ്യാഴാഴ്ച രാവിലെ 7.15 മണിയോടെയാണ് മൃതദേഹം റെയില്‍വേട്രാക്കില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പറമ്പ് എസ് ഐ ഷീജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനായി അരമണിക്കൂറോളം മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞിട്ടു.

അഡീ. എസ് ഐ സഞ്ജയ് കുമാര്‍, പോലീസുകാരായ സുരേഷ്, അരവിന്ദന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ കെ എസ് സാലി കീഴൂരിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Updated



Keywords: Kasaragod, Kerala, news, Railway-track, Deadbody, Kalanad, Unknown dead body found in Railway track
  < !- START disable copy paste -->