City Gold
news portal
» » » » » » » » » » യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോര്‍ത്ത് കോട്ടച്ചേരിയില്‍ ആവേശത്തുടക്കം; സി പി എം പ്രവര്‍ത്തകനും കുടുംബവും കണ്‍വെന്‍ഷനിലെത്തി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു, കേരളത്തില്‍ മനുഷ്യരുടെ തലക്കും, തെങ്ങിന്റെ കൊലക്കും രക്ഷയില്ലാത്ത ഭരണമാണെന്ന് സി പി എമ്മിനെതിരെ പാണക്കാട് തങ്ങളുടെ വിമര്‍ശനം, രാജ്മോഹനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മലയാളത്തിലും കന്നടയിലും സുബ്ബയ്യറായിയുടെ അഭ്യര്‍ത്ഥന

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2019) യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശത്തുടക്കം. മാര്‍ച്ചിന്റെ കത്തുന്ന ചൂടിലും അണികളുടെ ആവേശം ഒട്ടും കുറഞ്ഞില്ല. ലോക്സഭാ സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന്‍ നോര്‍ത്ത് കോട്ടച്ചേരിയില്‍ ഓറഞ്ച് ഗ്രൗണ്ടില്‍ ആരംഭിച്ചത് രാവിലെ 11 മണിക്കായിരുന്നു.

സി പി എമ്മിന്റെ അക്രമ രാഷ്ട്രീയം അക്കമിട്ട് വിവരിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയുടെ തകര്‍പ്പന്‍ പ്രസംഗം. കണ്ണൂരിലും കാസര്‍കോട്ടും ഉള്‍പ്പെടെ കൊലചെയ്യപ്പെട്ട രക്തസാക്ഷി കുടുംബങ്ങളുടെ കണ്ണുനീരുകള്‍ ഇനിയും തോരാത്തിടത്താണ് തെരഞ്ഞെടുപ്പ് യുദ്ധമെന്ന് പാച്ചേനി സമര്‍ത്ഥിച്ചു. മുഖ്യാതിഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖരുടെ നീണ്ട വേദി.
സതീശനു ശേഷം ഘടകകക്ഷി നേതാക്കളായ കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ഹരീഷ് ബി നമ്പ്യാരും, വി കമ്മാരനുമൊക്കെ പ്രസംഗിച്ച് ഐഎന്‍എല്‍ ഡമോക്രാറ്റിക് നേതാവ് അഷറഫ് പുറവൂര്‍ സംസാരിക്കവെ ഉദ്ഘാടകനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കടന്നുവന്നു.തൊട്ടുപിന്നാലെ സദസില്‍ നിന്ന് വന്‍ ആരവം. സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ കടന്നുവരവ്. രാജ്മോഹനെ കെട്ടിപ്പിടിച്ചും അഭിവാദ്യമര്‍പ്പിച്ചും പ്രവര്‍ത്തകരുടെ ആവേശം കടലോളം. വേദിയിലെത്തിയ രാജ്മോഹന്‍ പാണക്കാട് തങ്ങളുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കാല്‍ തൊട്ടുവന്ദിച്ചു. കണ്‍വെന്‍ഷനിലെ ശ്രദ്ധാ കേന്ദ്രമായിരുന്ന അഡ്വ. കെ സുബ്ബയ്യറായിയെ കെട്ടിപ്പിടിച്ച് മുഖത്ത് ഉണ്ണിത്താന്‍ സ്പെഷല്‍ ചുടുചുംബനം.

പ്രചരണ തുടക്കത്തില്‍ ഉണ്ണിത്താന്‍ ശൗര്യം നേരിട്ടറിഞ്ഞ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെയും ചേര്‍ത്തുപിടിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ ഒടുക്കത്തെ സൗഹൃദം. ഉദ്ഘാടകനായ പാണക്കാട് തങ്ങളും പതിവില്ലാത്ത വിധം ഫോമില്‍ തന്നെ.
രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ടു നിന്ന് ലോക്സഭയിലെത്തുക തന്നെ ചെയ്യുമെന്ന് തങ്ങളുടെ പ്രഖ്യാപനത്തിന് വന്‍ കരഘോഷം. കേരളത്തില്‍ മനുഷ്യരുടെ തലക്കും, തെങ്ങിന്റെ കൊലക്കും രക്ഷയില്ലാത്ത ഭരണമാണെന്ന് സിപിഎമ്മിനെതിരെയുള്ള വിമര്‍ശനം. സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തേക്കാള്‍ സഖ്യകക്ഷി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷമാണ് മുസ്ലിംലീഗിന് പ്രധാനമെന്ന് അണികളെ ഓര്‍മ്മപ്പെടുത്തല്‍. കേരളത്തിലെ 20 സ്ഥാനാര്‍ത്ഥികളും മുസ്ലിംലീഗിന്റെതാണെന്ന് പ്രഖ്യാപനവും.

സ്വേഛാധിപതിയും ഏകാധിപതിയുമായ നരേന്ദ്രമോദി ഒരു ഭാഗത്തും, ജനാധിപത്യവും മതേതരത്വവും പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധി മറുഭാഗത്തുമായി നടക്കുന്ന മത്സരമാണ് രാജ്യത്ത് നടക്കുന്നതെന്ന് പാണക്കാട് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. മേതതരത്വവും ജനാധപത്യവും സംരക്ഷിക്കപ്പെടാന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരണം. അതിനുവേണ്ടി രാജ്മോഹന്‍ ഉണ്ണിത്താനെന്ന വിശ്വാസിയായ നേതാവിനെ പാര്‍ലിമെന്റിലേക്കയക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം. നട്ടുച്ചനേരം രണ്ടുമണി കഴിഞ്ഞിട്ടും ആള്‍ക്കൂട്ടം പിരിഞ്ഞുപോയില്ല. കണ്‍വെന്‍ഷനിലെ മുഖ്യശ്രദ്ധാ കേന്ദ്രം ചുണ്ടിനും കപ്പിനുമിടയില്‍ സീറ്റ് നഷ്ടപ്പെട്ട അഡ്വ. കെ സുബ്ബയ്യറായി ആയിരുന്നു. സ്ഥാനാര്‍ത്ഥി രാജ്മോഹനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മലയാളത്തിലും കന്നടയിലും സുബ്ബയ്യറായിയുടെ അഭ്യര്‍ത്ഥന. കല്യോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പേരിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സിപിഎം കൈക്കൊണ്ട നിലപാടുകളില്‍ പ്രതിഷേധിച്ച് അജാനൂര്‍ കടപ്പുറത്തെ സിപിഎം പ്രവര്‍ത്തകന്‍ കെ കെ ഷാജിയും നാലംഗ കുടുംബവും കണ്‍വെന്‍ഷനിലെത്തി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഷാജി കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയും ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, UDF, Kanhangad, Congress, UDF Campaign started
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date