City Gold
news portal
» » » » » » » » » 4 കോടി ബമ്പറടിച്ച ഭാഗ്യവാനെ കണ്ടെത്തി; കോടീശ്വരന്റെ മോഹങ്ങള്‍ ഇതാണ്

കാസര്‍കോട്: (www.kasargodvartha.com 22.03.2019) നാലു കോടി ബമ്പറടിച്ച
 ഭാഗ്യാവാനെ കണ്ടെത്തി. സുള്ള്യ മെയിന്‍ റോഡില്‍ 18 വര്‍ഷമായി ഹോട്ടല്‍ നടത്തുന്ന സുള്ള്യ കാന്തമംഗലത്തെ സുധാമ്മനെയാണ് (51) ഭാഗ്യദേവത കടാക്ഷിച്ചത്. കാസര്‍കോട് മുള്ളേരിയയില്‍ വിറ്റ SB131399 എന്ന നമ്പര്‍ ടിക്കറ്റിനാണ് നാലു കോടി ബമ്പര്‍ അടിച്ചത്. ഇതു സംബന്ധിച്ച് കാസര്‍കോട് വാര്‍ത്തയില്‍ വന്ന റിപോര്‍ട്ട് പലരും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടിക്കറ്റെടുത്ത താന്‍ ലോട്ടറി പരിശോധിച്ചത്.

എട്ടു മണിയോടെയാണ് വിവരം അറിഞ്ഞത്. നെറ്റില്ലാത്തതിനാല്‍ 10 മണിക്ക് ടിക്കറ്റ് പരിശോധിച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ സുള്ള്യ ബ്രാഞ്ചില്‍ ഏല്‍പിച്ചതായി സുധാമ്മ പറഞ്ഞു. വലിയ സമ്മാനമടിച്ചെങ്കിലും തനിക്ക് അമിതമായ സന്തോഷമൊന്നുമില്ലെന്ന് സുധാമന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സഹോദരന്‍ രവി വീട് കെട്ടുന്നുണ്ട്. അനുജന് വീട് കെട്ടാന്‍ സഹായിക്കണം.

കൂടാതെ മൂന്നു മക്കളുടെയും വിദ്യാഭ്യാസം നല്ല നിലയില്‍ പൂര്‍ത്തിയാക്കണം. കാന്തമംഗലത്ത് നാലേക്കര്‍ സ്ഥലത്ത് 2003ല്‍ വീട് നിര്‍മിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ വലിയ വീട് കെട്ടണമെന്ന ആഗ്രഹമൊന്നും തനിക്കില്ല. നാലേക്കര്‍ സ്ഥലത്ത് കൃഷിയും ഹോട്ടലും നടത്തി നല്ല രീതിയില്‍ തന്നെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. 12 പേര്‍ക്ക് ജോലി നല്‍കുന്ന ഹോട്ടല്‍ ചെറുതായൊന്ന് വിപുലപ്പെടുത്തണം. ആഗ്രഹങ്ങള്‍ ഇത്ര മാത്രമാണെന്ന് സുധാമ്മന്‍ വ്യക്തമാക്കി.

കാസര്‍കോട് ബോവിക്കാനം മല്ലം സ്വദേശിനി പ്രഭാവതിയാണ് ഭാര്യ. ഡിഗ്രി വിദ്യാര്‍ത്ഥി നിധീഷ്, ഡിപ്ലോമ വിദ്യാര്‍ത്ഥി ശരത്ത്, എല്‍ കെ ജി വിദ്യാര്‍ത്ഥി മന്വിത് എന്നിവര്‍ മക്കളാണ്. ഭാര്യാ വീട്ടിലേക്ക് വരുമ്പോള്‍ മുള്ളേരിയ ടൗണില്‍ വെച്ചാണ് താന്‍ ലോട്ടറിയെടുത്തതെന്ന് സുധാമ്മന്‍ പറഞ്ഞു. ദൈവ കടാക്ഷം കൊണ്ടാണ് തനിക്കീ ഭാഗ്യം തേടിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് മധു ലോട്ടറി വഴി വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇവരുടെ മുള്ളേരിയയിലെ ഏജന്റ് കുഞ്ഞിക്കണ്ണന്‍ വില്‍പന നടത്തിയ ടിക്കറ്റാണ് സുധാമ്മനെ കോടിപതിയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Lottery, Trending, Mulleria, Summer bumper winner found
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date