city-gold-ad-for-blogger
Aster MIMS 10/10/2023

സബ് കളക്ടര്‍ രേണുരാജ് കാട്ടില്‍ കുടുങ്ങി; പരിഭ്രാന്തി പരത്തി വാഹനത്തിന് സമീപം കാട്ടാനയും; സംഭവം ആദിവാസി ഊരില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയപ്പേള്‍

ഇടുക്കി: (www.kasargodvartha.com 12.03.2019) സബ് കളക്ടര്‍ രേണുരാജ് ഐഎഎസ് കാട്ടില്‍ കുടുങ്ങി. വാഹനത്തിന് സമീപം കാട്ടാനയും തമ്പടിച്ചതോടെ പരിഭ്രാന്തിയിലായി സബ് കലക്ടറും സഘവും. ആദിവാസി ഊരുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്താന്‍ പോയപ്പോഴായിരുന്നു ദേവികുളം സബ് കളക്ടര്‍ രേണുരാജും സംഘവും കാട്ടില്‍ കുടുങ്ങിയത്.

ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തിയശേഷം വൈകീട്ട് അഞ്ചിന് മൂന്നാറിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് ചെളി നിറഞ്ഞതോടെ വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് വാഹനം കയര്‍ ഉപയോഗിച്ച് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിഭ്രാന്തി പരത്തി വാഹനത്തിന് സമീപം കാട്ടാനയുമെത്തി.

ഒടുവില്‍ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് സംഘം അവിടെ നിന്ന് പുറപ്പെട്ടത്. സബ് കളക്ടര്‍ രേണുരാജ്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി എന്നിവര്‍ അടങ്ങുന്ന സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇടലിപ്പാറക്കുടി, ഷെഡുകുടി, സൊസൈറ്റിക്കുടി, ഗൂഡല്ലാര്‍കുടി, ആണ്ടവന്‍കുടി എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താനും ആദിവാസികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും എത്തിയതായിരുന്നു സംഘം.

സബ് കളക്ടര്‍ രേണുരാജ് കാട്ടില്‍ കുടുങ്ങി; പരിഭ്രാന്തി പരത്തി വാഹനത്തിന് സമീപം കാട്ടാനയും; സംഭവം ആദിവാസി ഊരില്‍ വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ പോയപ്പേള്‍


Keywords:  Kerala, Top-Headlines, Attack, forest, Idukki, News, Renjuraj IAS, Sub Collector, Sub collector Renuraj trapped in forest 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL