city-gold-ad-for-blogger
Aster MIMS 10/10/2023

ചരിത്രസ്മൃതിയുറങ്ങുന്ന മണ്ണില്‍ കെ പി സതീഷ് ചന്ദ്രന് സ്‌നേഹാര്‍ദ്ര വരവേല്‍പ്പ്

പയ്യന്നൂര്‍: (www.kasargodvartha.com 24.03.2019) ഏഴിമലയുടെ താഴ്വരയിലെ വീര സ്മൃതിയുറങ്ങുന്ന മണ്ണില്‍ എല്‍ ഡി എഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന് സ്‌നേഹാര്‍ദ്ര വരവേല്‍പ്പ്. പൊതുപര്യടനത്തിന്റെ രണ്ടാം ദിവസം പയ്യന്നൂര്‍ മണ്ഡലത്തിലെങ്ങും ആവേശോജ്വല വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കുന്നരു ബാങ്കിന് സമീപത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി എത്തും മുമ്പേ ഉദ്ഘാടനസമ്മേളനം തുടങ്ങിയിരുന്നു.

പൊതുരാഷ്ട്രീയസ്ഥിതി വ്യക്തമാക്കി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ലഘുഭാഷണം. സതീഷ്ചന്ദ്രന്റെ വാഹനം എത്തിയതോടെ ആവേശമുദ്രാവാക്യങ്ങളുടെ പ്രകമ്പനം. ചെറിയ വാക്കുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് അനശ്വര രക്തസാക്ഷി ധനരാജിന്റെ വീട്ടിലേക്ക്. കുടുംബാംഗങ്ങളുടെ ആശിര്‍വാദം സ്വീകരിച്ച് ഓണപ്പറമ്പിലേക്ക്. കൊവ്വപ്പുറത്ത് കൊന്നപ്പൂക്കള്‍ നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ സ്ത്രീകളും കുട്ടികളും വരവേറ്റത്. തുടര്‍ന്ന് രക്തസാക്ഷി ഒ കെ കുഞ്ഞിക്കണ്ണന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന.

പുഞ്ചക്കാട് എത്തുമ്പോള്‍ അകമ്പടി വാഹനത്തിലെ എം അരുണിന്റെ തീപ്പൊരി പ്രസംഗത്തിന് കാതുകൊടുത്തിരിക്കുകയാണ് ജനക്കൂട്ടം. ചുവപ്പ് കുടയും ബാന്‍ഡ് വാദ്യവും കരുമരുന്ന് പ്രയോഗവുമായി ഉജ്വലസ്വീകരണം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് തെക്കേമമ്പലത്തെ വരവേല്‍പ്പ്. കാറമേല്‍ എത്തുമ്പോള്‍ കെ വി ലളിത പ്രസംഗിക്കുകയാണ്. ചുവപ്പ് നിറമുള്ള കുടകള്‍ ചൂടിയ വനിതകള്‍ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കുമ്പോള്‍ കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം. കൊക്കാനിശേരിയിലും കണ്ടോത്തുമെല്ലാം ഉച്ചവെയിലിനെ കൂസാതെ കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടം. സരിന്‍ ശശിയാണ് മണ്ഡലത്തിലെ വികസനം വിഷയമാക്കി പ്രസംഗിക്കുന്നത്. തുടര്‍ന്ന് വീര ചരിതം തിടമ്പേറ്റിയ കുണിയനിലേക്ക്. രാഷ്ട്രീയപൂരക്കളിയും നാടകവും കബഡിയും മതസൗഹാര്‍ദവുമെല്ലാം തിടം വച്ച രക്തസാക്ഷികളുടെ വീരഭൂമി. 1946ല്‍ എം എസ് പിയുടെ തോക്കിന് മുമ്പില്‍ വിരിമാറു കാട്ടി മരിച്ചുവീണ കീനേരി കുഞ്ഞമ്പുവിന്റയും തിടില്‍ കണ്ണന്റെയും നാട്. ഭക്ഷ്യക്ഷാമത്തിന്റെ നാളുകളില്‍ ചിറക്കല്‍ കോവിലകത്തേക്ക് നെല്ലു കടത്താനെത്തിയവരെ എ വിയുടെ നേതൃത്വത്തില്‍ തടഞ്ഞ ധീരപോരാട്ടത്തിന്റെ അലകളടങ്ങാത്ത ചരിത്രഭൂമി. എ കെ ജിയുടെ പിന്‍ഗാമിയായി പാര്‍ലമെന്റില്‍ കാലുകുത്താനൊരുങ്ങുന്ന സതീഷ്ചന്ദ്രന് നല്‍കിയത് വീരോചിതമായ വരവേല്‍പ്പ്. കരിവെള്ളൂരിലും ഉച്ചവെയിലിനെ തോല്‍പ്പിക്കുന്ന ആവേശം.  കൂക്കാനവും പിന്നിട്ട് പെരളത്താണ് ഉച്ചവരെയുള്ള പര്യടനം സമാപിച്ചത്.

ചരിത്രസ്മൃതിയുറങ്ങുന്ന മണ്ണില്‍ കെ പി സതീഷ് ചന്ദ്രന് സ്‌നേഹാര്‍ദ്ര വരവേല്‍പ്പ്

ഏഴിമല നാവിക അക്കാദമി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച ടി ഗോവിന്ദന്റെയും മണ്ഡലത്തിലെങ്ങും വികസനക്കുതിപ്പിന് വഴിയൊരുക്കിയ പി കരുണാകരന്റെയും പിന്‍ഗാമിയെന്ന നിലയില്‍ അവരുടെ പാത പിന്തുടര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കുമെന്നാണ് യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ ഉറപ്പ്. നാവിക അക്കാദമിയുടെ നിര്‍മാണഘട്ടത്തില്‍ ഏഴിമലയിലെത്തിയ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ടി ഗോവിന്ദനെ ചൂണ്ടി ഇതുപോലെ ഒരു എംപിയെ ലഭിച്ചത് നിങ്ങളുടെ സുകൃതമാണ്' എന്ന് പരസ്യമായി പ്രഖ്യാപിച്ചത് എല്‍ഡിഎഫിന്റെ ജനപ്രതിനിധിക്കുള്ള അംഗീകാരമായിരുന്നു. അക്കാദമിയുടെ തുടര്‍ വികസനത്തിന് പ്രയത്‌നിച്ചത് പി കരുണാകരന്‍ എംപിയാണ്. ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹമായിരുന്നു എം പി. രാജ്യത്തെ ഏറ്റവും പ്രധാനമായ ഒരു സ്ഥാപനം ഏഴിമലയില്‍ യാഥാര്‍ഥ്യമാക്കാന്‍ ഇടപെട്ട ഈ രണ്ട് എംപിമാരുടെയും വികസനസങ്കല്‍പ്പങ്ങള്‍ക്ക് ചിറകു സമ്മാനിക്കാന്‍ കെ പി സതീഷ്ചന്ദ്രന് സാധിക്കുമെന്ന ഉറപ്പാണ് പ്രദേശവാസികളിലും.
കാങ്കോലില്‍നിന്നാണ് ഉച്ചക്ക് ശേഷമുള്ള പര്യടനം പുനരാരംഭിച്ചത്. കാങ്കോല്‍ നോര്‍ത്ത്, കുണ്ടയം കൊവ്വല്‍, അയ്യളം, ചൂരല്‍, അരവഞ്ചാല്‍, പൊന്നമ്പാറ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെത്തുമ്പോള്‍ മധ്യാഹ്നസൂര്യന്‍ ജ്വലിച്ചുനില്‍ക്കുകയാണ്. ആരവം മുഴക്കി ആള്‍ക്കൂട്ടം ഇരമ്പിയെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയും അവരിലൊരാളായി മാറുന്നു. ആളുകളെ പേരെടുത്ത് വിളിച്ചാണ് പരിചയം പുതുക്കുന്നത്. മലയോരപ്രദേശങ്ങളായ കൊല്ലാടയിലും ചുണ്ടയിലും കാത്തുനില്‍ക്കുകയായിരുന്ന ഏറെയും കര്‍ഷകജനതയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ ദ്രോഹനിലപാടുമൂലം കാര്‍ഷികമേഖലയിലുണ്ടായ തിരിച്ചടിയുടെ ഇരകളാണ്. മാറ്റത്തിന് ഒരുവോട്ട് എന്ന സന്ദേശവുമായാണ് അവര്‍ സതീഷ്്ചന്ദ്രനെ വരവേല്‍ക്കുന്നത്. ചൂരപ്പടവ്, പ്രാപ്പൊയില്‍, ഞെക്ലി, കക്കറ, വെള്ളോറ, പെരുവാമ്പ പാലം, കുറ്റൂര്‍, പേരൂര്‍, കണ്ണാപ്പള്ളിപൊയില്‍, കാനായി എ വി മന്ദിരം എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സമാപനകേന്ദ്രമായ മുതിയലത്ത് സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ രാത്രി. പ്രതീക്ഷകളുടെ വെളിച്ചം കാത്തുനില്‍ക്കുന്നവരുടെ മുഖത്തും ആത്മവിശ്വാസത്തിന്റെ നിറവ് സ്ഥാനാര്‍ഥിയുടെ കണ്ണുകളിലും തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.

എല്‍ഡിഎഫ് നേതാക്കളായ സി കൃഷ്ണന്‍ എം എല്‍ എ, ടി ഐ മധുസൂദനന്‍, കെ പി മധു, വി നാരായണന്‍, സി സത്യപാലന്‍, ശശി വട്ടക്കൊവ്വല്‍, എം ടി പി നൂറുദ്ദീന്‍, കെ വി ഗോവിന്ദന്‍, എ വി തമ്പാന്‍, കെ നാരായണന്‍, എന്‍ പി ഭാസ്‌കരന്‍, എം രാമകൃഷ്ണന്‍, പി ജയന്‍, പി പി ജോയ്, എ വി രഞ്ചിത്, സരിന്‍ ശശി, എം അരുണ്‍, കെ വി ലളിത, കെ സി ലതികേഷ്, ഇഖ്ബാല്‍ പോപ്പുലര്‍, വി ബാലന്‍ എന്നിവരും എല്‍ഡിഎഫ് നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
ചരിത്രസ്മൃതിയുറങ്ങുന്ന മണ്ണില്‍ കെ പി സതീഷ് ചന്ദ്രന് സ്‌നേഹാര്‍ദ്ര വരവേല്‍പ്പ്

ചരിത്രസ്മൃതിയുറങ്ങുന്ന മണ്ണില്‍ കെ പി സതീഷ് ചന്ദ്രന് സ്‌നേഹാര്‍ദ്ര വരവേല്‍പ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Payyanur, election, Kannur, K.P.Satheesh-Chandran, Reception for KP Satheesh Chandran in Payyannur
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL