City Gold
news portal
» » » » » » » » » » » » » കാസര്‍കോട്ട് പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു, ആക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘം

കാസര്‍കോട്:(www.kasargodvartha.com 21/03/2019) പള്ളി ഇമാമിനെ ഇരുളിന്റെ മറവില്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസര്‍ സഖാഫി (26)യെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്ന് വലിയ പള്ളിക്ക് സമീപത്തെ ക്യാന്റീനിലേക്ക് ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ വഴിയില്‍ വെച്ചായിരുന്നു ആക്രമം.

അബോധാവസ്ഥയില്‍ ഇടവഴിയില്‍ വീണ് കിടക്കുന്നത് കണ്ട ഇമാമിനെ ഇതുവഴി വന്ന നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അടക്കമുള്ളവരും ആശുപത്രിയിലെത്തി. ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയതെന്നാണ് വിവരം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരായ നിരവധി പേരും ആശുപത്രിയിലെത്തിയിട്ടുണ്ട്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Attack, Injured, Hospital, Police, Investigation, Masjid Imam attacked
< !- START disable copy paste -->

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date