Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് ഉപതെരെഞ്ഞെടുപ്പ് തീയ്യതിയുടെ കാര്യത്തില്‍ വ്യക്തതയില്ല; തെരഞ്ഞെടുപ്പ് നീണ്ടുപോകാന്‍ സാധ്യത

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ വിവിധയിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുമെങ്കിലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വ്യക്തതയില്ല. വിKerala, kasaragod, Manjeshwaram, Top-Headlines, news, election, by-election, K.Surendran, P.B. Abdul Razak, Death, Manjeshwaram by election announced
കാസര്‍കോട്: (www.kasargodvartha.com 10.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ വിവിധയിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുമെങ്കിലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ വ്യക്തതയില്ല. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പും വിവിധ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തെ കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല. കെ സുരേന്ദ്രന്‍ നല്‍കിയ കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ കോടതിയുടെ അന്തിമ വിധി വരാത്ത സാഹചര്യത്തിലാണിതെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരെഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മഞ്ചേശ്വരത്ത് തെരെഞ്ഞടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് ഉണ്ടാകാത്തതിനാല്‍ തീയ്യതി തെരെഞ്ഞടുപ്പ് കമ്മീഷന്‍ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സുരേന്ദ്രന്റെ കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. സുരേന്ദ്രന്റെ അപേക്ഷ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കേസ് റദ്ദാക്കാന്‍ കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനും മറ്റുമുള്ള കാര്യങ്ങളില്‍ തീരുമാനം നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ചേശ്വരത്ത് ഏപ്രില്‍ 23 ന് ഉപതെരെഞ്ഞടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.


മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി ബി അബ്ദുര്‍ റസാഖ് നേരത്തെ മരണപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ കേസ് നിലവിലുള്ളതിനാല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നീളുകയായിരുന്നു. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം വിവിധ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുമെന്ന് സൂചനയുണ്ടായതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചിരുന്നു.

സാക്ഷികളെ മുസ്ലിം ലീഗും സി പി എമ്മും ചേര്‍ന്ന് ഇല്ലാതാക്കിയെന്നും 67 സാക്ഷികളുണ്ടെങ്കില്‍ മാത്രമേ കേസ് ജയിക്കാനാകൂ എന്ന തിരിച്ചറിവാണ് കേസ് പിന്‍വലിക്കാന്‍ കാരണമെന്നുമായിരുന്നു സുരേന്ദ്രന്റെ വിശദീകരണം. ഉപതിരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിനായാണ് കേസ് പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.



89 വോട്ടിനാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുര്‍ റസാഖിനോട് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇതോടെ കള്ളവോട്ട് നടത്തിയെന്നും ഫലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നിലവിലിരിക്കെ 2018 ഒക്ടോബര്‍ 20ന് എംഎല്‍എ ആയിരുന്ന അബ്ദുര്‍ റസാഖ് അന്തരിച്ചു. ഈ സാഹചര്യത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്ന് കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍ പിന്മാറില്ലെന്നായിരുന്നു നേരത്തെ സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരുന്നത്.

Updated

Keywords: Kerala, kasaragod, Manjeshwaram, Top-Headlines, news, election, by-election, K.Surendran, P.B. Abdul Razak, Death, Manjeshwaram by election announced 

< !- START disable copy paste