city-gold-ad-for-blogger
Aster MIMS 10/10/2023

വോട്ടുപെട്ടിയുമായി കേരളം കാത്തിരിക്കേണ്ടത് ഒരു മാസം; ഏപ്രില്‍ 23ന് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ മെയ് 23ന്, കേരളത്തില്‍ തെരഞ്ഞെടുപ്പിന് ഇനി 43 ദിവസം

ന്യൂഡല്‍ഹി: (www.kasargodvartha.com 10.03.2019) പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലായിരിക്കും കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 23നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റഘട്ടമായി ആയിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി.

ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 18നും മൂന്നാം ഘട്ടം 23നും നാലാം ഘട്ടം 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം 12നും ഏഴാം ഘട്ടം 19നും നടക്കും. മെയ് 23നാണ് വോട്ടെണ്ണുന്നത്.

ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുന്ന കേരളം ഫലമറിയാനായി കൃത്യം ഒരു മാസം കാത്തിരിക്കേണ്ടിവരും. ഇനി 43 ദിവസങ്ങളാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയുള്ളത്. അതേസമയം കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കള്ളവോട്ട്, ആക്രമങ്ങള്‍ എന്നിവ തടയാന്‍ രണ്ടുഘട്ടങ്ങളിലായെങ്കിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണവശ്യം.

കേരളം, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഏപ്രില്‍ 11ന് ഒന്നാം ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളില്‍ 91 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലെ 150 മണ്ഡലങ്ങളിലും നടക്കും. നാലാം ഘട്ടം ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടം ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലും ആറാം ഘട്ടം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലും ഏഴാം ഘട്ടം എട്ട് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലും നടക്കും.

അതേസമയം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പുകളും ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കും. കേരളത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലും ലോക്‌സഭയോടൊപ്പം 23ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും.

വോട്ടുപെട്ടിയുമായി കേരളം കാത്തിരിക്കേണ്ടത് ഒരു മാസം; ഏപ്രില്‍ 23ന് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ മെയ് 23ന്, കേരളത്തില്‍ തെരഞ്ഞെടുപ്പിന് ഇനി 43 ദിവസം

Keywords:  Kerala, National, news, election, New Delhi, Top-Headlines, Voters list, Trending, LS Polls on April 23rd in Kerala 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL