city-gold-ad-for-blogger
Aster MIMS 10/10/2023

നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുകൊണ്ടുള്ള ചരക്ക് വാഹനങ്ങളുടെ യാത്ര; നടപടി എടുക്കാതെ അധികൃതര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2019) നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുകൊണ്ടുള്ള ചരക്ക് വാഹനങ്ങളുടെ യാത്ര പതിവായിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മഞ്ചേശ്വരം ചെക്ക് പോസ്റ്റും ചെറുവത്തൂര്‍ ചെക്ക് പോസ്റ്റും കടന്ന് നിരവധി ചരക്ക് വാഹനങ്ങളാണ് മോട്ടോര്‍ വാഹനനിയമത്തെ വെല്ലുവിളിച്ചു കേരളത്തിലെ നിരത്തുകളില്‍ ഓടുന്നത്. ഇത്തരം വാഹനങ്ങള്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയാല്‍ വാഹനങ്ങളെ കണ്ടെത്താന്‍ കഴിയാറില്ല. എന്നിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുകൊണ്ടുള്ള ചരക്ക് വാഹനങ്ങളുടെ യാത്ര; നടപടി എടുക്കാതെ അധികൃതര്‍

പിറകുവശത്തെ നമ്പര്‍ പ്ലേറ്റുകളാണ് ഇരുമ്പുദണ്ഡും മറ്റും ഉപയോഗിച്ച് മറച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ വായിക്കാനോ കുറിച്ചെടുക്കാനോ കഴിയില്ല. നിരീക്ഷണക്യാമറകളില്‍ പതിഞ്ഞാല്‍പ്പോലും ഇവ വ്യക്തമാവില്ല. പിറകില്‍ നമ്പര്‍ പ്ലേറ്റില്ലാതെയും ചരക്കുവാഹനങ്ങള്‍ ഓടുന്നുണ്ട്. മോട്ടോര്‍ വാഹനനിയമപ്രകാരം വാഹനത്തിന്റെ നമ്പര്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണം. ഇത് ചെയ്തില്ലെങ്കില്‍ രജിസ്ട്രേഷന്‍ വ്യവസ്ഥയുടെ ലംഘനമായി  കണക്കാക്കി പിഴ ചുമത്താം.

ചില ജില്ലകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കുകയും നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്ന തരത്തില്‍ ഉറപ്പിച്ച ഇരുമ്പ് ദണ്ഡുകള്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്നുമെത്തുന്ന നിരവധി വാഹനങ്ങള്‍ കാസര്‍കോടന്‍ നിരത്തുകളില്‍ അങ്ങുമിങ്ങും ഓടുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kasaragod, News, Lorry, Number plate, Goods vehicle service with hidden number plate, No action from officials  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL