city-gold-ad-for-blogger
Aster MIMS 10/10/2023

നോട്ടീസും ലഘുലേഖകളും പ്രസിദ്ധീകരിക്കുമ്പോള്‍ മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍

കാസര്‍കോട്:(www.kasargodvartha.com 25.03.2019) ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാഷ്ടീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ജന പ്രാതിനിധ്യ നിയമം 1951 സെക്ഷന്‍ 127(എ) പ്രകാരമുളള മാര്‍ഗ നിര്‍ദ്ദേങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍ദേശിച്ചു. താഴെ പറയുന്നവയാണ് നിര്‍ദേശങ്ങള്‍.

1. പ്രിന്ററുടെയും പബ്ലിഷറുടെയും പേരും മേല്‍വിലാസവും രേഖപ്പെടുത്താത്ത നോട്ടീസുകളോ, ലഘുലേഖകളോ, പോസ്റ്ററുകളോ യാതൊരു കാരണവശാലും വിതരണം ചെയ്യുകയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയോ ചെയ്യരുത്.

2. തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകളും ലഘുലേഖകളും താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളു.

നോട്ടീസും ലഘുലേഖകളും പ്രസിദ്ധീകരിക്കുമ്പോള്‍ മാതൃകാ പെരുമാറ്റ ചട്ടം പാലിക്കണം: ജില്ലാ കളക്ടര്‍

(എ) പ്രചാരണ നോട്ടീസുകള്‍ പബ്ലിഷ് ചെയ്യുന്ന വ്യക്തി അയാളുടെ തിരിച്ചറിയല്‍ സാക്ഷ്യപത്രം തയ്യാറാക്കി ഒപ്പുവച്ച് രണ്ടു സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി രണ്ടു കോപ്പി വീതം പ്രിന്റര്‍ക്ക് കൈമാറണം.

(ബി) അപ്രകാരം സമര്‍പ്പിച്ച സമ്മത പത്രത്തിന്റെ ഒരു കോപ്പിയും പ്രിന്റ് ചെയ്ത നോട്ടീസ്, ലഘുലേഖ, പോസ്റ്റര്‍ എന്നിവയുടെ കോപ്പിയും പ്രിന്റ് ചെയ്ത് ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിന് യഥാസമയം സമര്‍പ്പിക്കണം.

3. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനോ എതിര്‍ സ്ഥാനാര്‍ത്ഥികളെ ഇകഴ്ത്തുന്നതിനോ ഒറ്റയ്്ക്കോ പ്രിന്റ് ചെയ്യുന്ന നോട്ടീസ്, ലഘുലേഖ, പരസ്യം, കൈയ്യെഴുത്ത് പ്രതികള്‍ എന്നിവ തെരഞ്ഞെടുപ്പു പ്രചാരണ നോട്ടീസായി പരിഗണിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചതോ, യോഗങ്ങള്‍ക്കുളള അറിയിപ്പുകളോ, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കോ, പ്രവര്‍ത്തര്‍കര്‍ക്കോ ഉള്ള നിര്‍ദ്ദേശങ്ങളോ ഈ പരിധിയില്‍ വരില്ല.

4. മേല്‍ സൂചിപ്പിച്ച 1, 2 നിബന്ധനകള്‍ ലംഘിക്കുന്നത് ജനപ്രാതിനിധ്യ നിയം 1951 പ്രകാരം ആറുമാസം തടവും 2000 രുപ വരെ പിഴയോ രണ്ടും കുടിയോ ചുമത്താവുന്ന കുറ്റമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, District Collector, Election, Trending,Election: Must follow Code of conduct on releasing Notices and Posters: Says District Collector 
     < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL