Join Whatsapp Group. Join now!
Aster MIMS 10/10/2023

പിതാവിന് അസുഖം; ബംഗാള്‍ സ്വദേശിക്ക് നാട്ടിലേക്ക് പോകാന്‍ തുണയായി മത്സ്യത്തൊഴിലാളികള്‍

അസുഖം പിടിപ്പെട്ട പിതാവിനെ കാണാന്‍ ബംഗാള്‍ സ്വദേശിയായ യുവാവിന് അജാനൂരിലെ മത്സ്യത്തൊഴിലാളികള്‍ തുണയായി. Kasaragod, Kerala, news, Top-Headlines, fishermen, Disease for Father; Fishermen helps Bangal native for going home town
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2019) അസുഖം പിടിപ്പെട്ട പിതാവിനെ കാണാന്‍ ബംഗാള്‍ സ്വദേശിയായ യുവാവിന് അജാനൂരിലെ  മത്സ്യത്തൊഴിലാളികള്‍ തുണയായി. പശ്ചിമബംഗാളിലെ കാസിംമുല്ലയെയാണ് നാട്ടിലെത്തിക്കാന്‍ മത്സ്യ തൊഴിലാളികള്‍ സഹായ ഹസ്തം നല്‍കിയത്. ബേപ്പൂരില്‍ നിന്നും ഒരാഴ്ച്ച മുമ്പാണ് കാസിം മത്സ്യ ബന്ധനത്തിനായി അജാനൂര്‍ കടപ്പുറത്തെത്തിയത്.

മത്സ്യ ബന്ധനം നടത്തുന്നതിനിടയില്‍ പശ്ചിമബംഗാളിലെ താമസക്കാരനായ പിതാവിന് രോഗം മൂര്‍ച്ഛച്ചതായി കാസിമിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ അജാനൂര്‍ മത്സ്യ തൊഴിലാളികളോട് വിവരം ധരിപ്പിക്കുകയും കാസിമിന് നാട്ടിലെത്താനുള്ള എല്ലാ വിധ സഹായ സഹകരണങ്ങളും അജാനൂര്‍ മത്സ്യ തൊഴിലാളികള്‍ ചെയ്തുകൊടുക്കുകയായിരുന്നു. തോണി കരയ്ക്കെത്തുന്നതിന് മുമ്പ് പോലീസ് അവിടെയെത്തി ഇയാളില്‍ നിന്നും വ്യക്തമായ വിവരം ലഭിച്ച പോലീസ് ബന്ധപ്പെട്ടവരെ വിളിച്ച് വിവരങ്ങള്‍ തിരക്കിയതിനു ശേഷം യുവാവിനെ ബംഗാളിലേക്ക് ട്രെയിന്‍ കയറ്റി വിട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, fishermen, Disease for Father; Fishermen helps Bangal native for going home town
  < !- START disable copy paste -->