city-gold-ad-for-blogger
Aster MIMS 10/10/2023

സിവില്‍ സ്റ്റേഷനിലേക്ക് വരൂ... വോട്ട് ചെയ്തു പരിശീലിക്കാം

കാസര്‍കോട്: (www.kasargodvartha.com 21.03.2019) വോട്ടര്‍മാര്‍ക്ക് വോട്ടോടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഉത്കണ്ഠയും ആകാംക്ഷയും ഒഴിവാക്കുന്നതിന് ജില്ലാഭരണകൂടം കളക്ടറേറ്റില്‍ വോട്ടിംഗ് ഡെമോ ഹട്ട് സ്ഥാപിച്ചു. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രം വിശദമായി പരിചയപ്പെടാനും ഡെമോ വോട്ട് ചെയ്യാനും സാധിക്കും. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വിശദമായി പരിചയപ്പെടാം.

ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ ചെമ്മനാട് സ്വദേശിനി ടി നിമ്മി വോട്ടിങ്ങ് ഡെമോ ഹട്ട് ഉദ്ഘാടനം ചെയ്തു. നിമ്മിയുടെ കന്നി വോട്ടാണ്  ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്നത്്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുതായി  ആവിഷ്‌കരിച്ച വിവിപാറ്റും ഇലട്രോണിക് മെഷീനും പൊതുജനത്തിന് പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് സുഗമമാക്കാനുമാണ് വോട്ടിങ്ങ് പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

പൊതുജനത്തിനും കന്നി വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്ത് പരിശീലിക്കുന്നതിനും സംശയദൂരീകരണം നടത്തുന്നതിനും വോട്ടിങ്ങ്പരിശീലന കേന്ദ്രം ഏറെ ഉപയോഗപ്രദമാണ്.  തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ ജില്ലയില്‍ 968 പോളിഗ് സ്റ്റേഷനുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീന്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവിപാറ്റ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചിതമാവേണ്ടത് അനിവാര്യമാണ്. വോട്ട് ചെയ്യല്‍ എളുപ്പമാവാന്‍ ഇത് സഹായിക്കും.

വിവിപാറ്റ് മെഷീനിലൂടെ വോട്ട്  ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണൊ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് ഉറപ്പാക്കാന്‍ കഴിയും.  കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലാണ് വിവിപാറ്റ് മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്. ഈ വര്‍ഷം എല്ലാ  മണ്ഡലങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുന്നുണ്ട്.വോട്ടര്‍മാര്‍ വോട്ട് ചെയ്താല്‍ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് അയാളുടെ പേരും  സീരിയല്‍ നമ്പറും ചിഹ്നം തുടങ്ങിയവ എട്ട് സെക്കന്റോളം സ്‌ക്രീനില്‍ കാണാം. എട്ട് സെക്കന്റിന് ശേഷം ഇതിന്റെ സ്ലിപ്പ് മെഷീനിനോട് അനുബന്ധിച്ചുള്ള  ബോക്സില്‍  വീഴും. ഇങ്ങനെ ഓരോ വോട്ടര്‍മാരുടെയും സ്ലിപ്പ് വിവിപാറ്റ് മെഷീനിലെ ബോക്സില്‍ സൂക്ഷിക്കപ്പെടും.വിവിപാറ്റിന്റെ  ഈ പ്രവര്‍ത്തനങ്ങള്‍  വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലൂടെ വിശദമായി പരിചയപ്പടാനുള്ള അവസരമാണ് പൊതുജനങ്ങല്‍ക്ക് ലഭിച്ചിരിക്കുന്നത്.
സിവില്‍ സ്റ്റേഷനിലേക്ക് വരൂ... വോട്ട് ചെയ്തു പരിശീലിക്കാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Voters list, Trending, election, Come to Civil Station; You can practice how to vote
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL