City Gold
news portal
» » » » » » » » » കെ എസ് ടി പി റോഡില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 3 പേര്‍ക്ക് ഗുരുതരം, അപകടമുണ്ടായത് വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ

കാസര്‍കോട്: (www.kasargodvartha.com 15.03.2019) കെ എസ് ടി പി റോഡില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെ എസ് ടി പി റോഡില്‍ മേല്‍പറമ്പിനടുത്ത് ചളിയങ്കോട് കോട്ടരുവത്ത് വെച്ചാണ് അപകടമുണ്ടായത്. ബന്തിയോട് പച്ചമ്പള്ള സ്വദേശി മുഹമ്മദ് മഷൂദ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് അപകടമുണ്ടായത്.

സുഹൃത്തുക്കള്‍ക്കൊപ്പം വയനാട് വിനോദ സഞ്ചാരത്തിനായി പോയി മടങ്ങുന്നതിനിടെ മഷൂദ് സഞ്ചരിച്ചിരുന്ന കാറും എതിരെ നിന്നും വരികയായിരുന്ന കെ എല്‍ 10 ബി 942 നമ്പര്‍ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ച് ഉടനെ എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മഷൂദ് മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജിപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ കൂവ്വത്തൊട്ടിയിലെ കമലാക്ഷന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബന്തിയോട്ടെ ഓട്ടോഡ്രൈവര്‍ അബ്ദുല്ലയാണ് മഷൂദിന്റെ പിതാവ്. ഒരു സഹോദരനുണ്ട്.





Keywords: Kasaragod, Kerala, news, Death, Accidental-Death, Top-Headlines, Bandiyod, Car-Jeep accident in KSTP Road; Youth died
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date