Join Whatsapp Group. Join now!
Aster MIMS 10/10/2023

പുല്‍വാമ ഭീകര ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം 23കാരന്‍

പുല്‍വാമയില്‍ 40 സി.ആര്‍.പി.ജവാന്മാരെ കൂട്ടക്കൊല Terror Attack, news, Trending, Vehicles, Military, Top-Headlines, National,
ശ്രീനഗര്‍: (www.kvartha.com 11.03.2019) പുല്‍വാമയില്‍ 40 സി.ആര്‍.പി.ജവാന്മാരെ കൂട്ടക്കൊല ചെയ്ത ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം 23 കാരനായ മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന ഭീകരനാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ വിദഗ്ദ്ധനായ ഇലക്ട്രീഷനാണ്. ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്‌പോടക വസ്തുക്കളും ഏര്‍പ്പാടാക്കിയത് ഇയാളാണ്.

സി. ആര്‍. പി വ്യൂഹത്തില്‍ കാര്‍ബോംബ് ഇടിച്ചു കയറ്റിയ ഭീകരന്‍ അദില്‍ അഹമ്മദ് ദര്‍ ഓപ്പറേഷന് മുന്‍പ് ഇയാളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ മിര്‍മൊഹള്ളയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തൊഴിലാളിയുടെ പുത്രനായ ഇയാള്‍ ബിരുദം എടുത്ത ശേഷം ഐ.ടി. ഐയില്‍ നിന്ന് ഒരു വര്‍ഷത്തെ ഇലക്ട്രിഷന്‍ ഡിപ്ലോമയും പാസായി.

Brains behind Pulwama terror attack identified 23-year-old electrician: Officials, Terror Attack, news, Trending, Vehicles, Military, Top-Headlines, National

2017ലാണ് ഇയാള്‍ ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ആദ്യം സംഘടനയുടെ പുറം ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ ക്രമേണ ഭീകരാക്രമണത്തില്‍ പരിശീലനം നേടി മുന്‍നിരയിലേക്ക് വരികയായിരുന്നു. കാശ്മീര്‍ താഴ്വരയില്‍ ജയ്‌ഷെ ഭീകരഗ്രൂപ്പിന് പുനര്‍ജന്മം നല്‍കിയ നൂര്‍ മുഹമ്മദ് താന്ത്രേ എന്ന നൂര്‍ ത്രാലി ആണ് ഇയാളെ ഭീകരതയിലേക്ക് കൈപിടിച്ച് നയിച്ചത്.

2017 ഡിസംബറില്‍ താന്ത്രേ കൊല്ലപ്പെട്ടു. 2018 ജനുവരി 14ന് ഖാന്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷനായി. അന്നുമുതല്‍ ജയ്‌ഷെയില്‍ സജീവമാണ്. 2018 ജനുവരിയില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ട ലെത്‌പൊറ ഭീകരാക്രമണത്തിലും അക്കൊല്ലം ഫെബ്രുവരിയില്‍ സുന്‍ജവാന്‍ സൈനിക ക്യാമ്പില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ട്.

പുല്‍വാമ ആക്രമണത്തിന് മാരുതി ഇക്കോ മിനി വാന്‍ ആണ് ഉപയോഗിച്ചത്. ആക്രമണത്തിന് പത്ത് ദിവസം മുന്‍പ് സജ്ജദ് ഭട്ട് എന്ന ഭീകരന്‍ ആണ് ഈ വാന്‍ വാങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Brains behind Pulwama terror attack identified 23-year-old electrician: Officials, Terror Attack, news, Trending, Vehicles, Military, Top-Headlines, National.