city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്സഭാതെരെഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ നടപടി തുടങ്ങി; ഹരിത പരിപാലന ചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ നമ്പറില്‍ വിവരമറിയിക്കണം

കാസര്‍കോട്: (www.kasargodvartha.com 22.03.2019) ലോകസഭാ തെരെഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിത പരിപാലനചട്ടം നടപ്പാക്കാനുള്ള കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചു. പി.വി.സി ഫ്ളക്സുകള്‍ ഒഴിവാക്കി തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു നിര്‍ദേശം നല്‍കി. ഹരിതചട്ടം നിരീക്ഷിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്ററെ നോഡല്‍ ഓഫീസറായി നിയമിച്ചതായി കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ പൊതു തെരെഞ്ഞെടുപ്പില്‍ ഹരിത പരിപാലന ചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 8547931565 എന്ന നമ്പറില്‍ ജില്ലാ നോഡല്‍ ഓഫീസറെ (ഹരിതചട്ടം) അറിയിക്കണം. ഹരിതചട്ടം നടപ്പിലാക്കാന്‍  രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ടത്

-തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി എല്ലാതരം ഡിസ്പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങള്‍, വാഴയില, സ്റ്റീല്‍ ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കണം.

-ഇലക്ഷന്‍ ബൂത്തുകള്‍ പ്രകൃതി സൗഹൃദമായിരിക്കണം. തെരെഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് പേപ്പര്‍ വേസ്റ്റുകള്‍ അലക്ഷ്യമായി കളയാതെ പരിസരം വൃത്തിയാക്കി സൂക്ഷിക്കണം.

-പേപ്പര്‍ വേസ്റ്റുകള്‍  ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രത്യേക ബിന്നുകളില്‍ ശേഖരിച്ച് സ്‌ക്രാപ്പ്ഡീലര്‍മാര്‍ക്ക് കൈമാറണം

അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കേണ്ടത്

തെരെഞ്ഞെടുപ്പിനു മുന്നോടിയായി നടത്തപ്പെടുന്ന പരിശീലന പരിപാടികളില്‍ എല്ലാതരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും, ഡിസ്പോസിബിള്‍ വസ്തുക്കളും (പേപ്പര്‍, പ്ലാസ്റ്റിക്/തെര്‍മോക്കോള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കുപ്പിവെള്ളം, ടിഷ്യൂ പേപ്പര്‍) ഒഴിവാക്കണം. പകരം സ്റ്റീല്‍ പ്ലേറ്റുകള്‍, കപ്പുകള്‍, മണ്‍കുടം, ബബിള്‍ ടോപ്പ് ഡിസ്പെന്‍സര്‍, തുണി തൂവാല തുടങ്ങിയവ ഉപയോഗിക്കുക.

- പരിശീലനങ്ങള്‍ക്ക് മഷിപേന, പേപ്പര്‍ പേന എന്നിവ ഉപയോഗിച്ചുകൊണ്ട് പ്ലാസ്റ്റിക് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.

-തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതിനും പി.വി.സി ഫ്ളക്സുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ എന്നിവ ഒഴിവാക്കി പുനരുപയോഗയോഗ്യമായവ ഉപയോഗിക്കുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കണം.

- ജില്ലയിലെ എല്ലാ തെരെഞ്ഞെടുപ്പ് കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇലക്ഷന്‍ ബൂത്തുകളും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും ഇവിടങ്ങളില്‍ ഉണ്ടാകുന്ന കടലാസ് മാലിന്യങ്ങള്‍ (വോട്ടേഴ്സ് സ്ലിപ്പ് ഉള്‍പ്പെടെ) പ്രത്യേകം നിക്ഷേപിക്കുന്നതിനായി പ്രകൃതി സൗഹൃദ ബിന്നുകള്‍ സ്ഥാപിക്കണം.

-ആഹാര മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നതിനു കമ്പോസ്റ്റ് കുഴികള്‍ പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.

-പോളിംഗ് ബൂത്തുകളില്‍ എല്ലാതരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍, പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ തുടങ്ങിയവ ഒഴിവാക്കണം. പകരം കുടിവെള്ള കിയോസ്‌കുകള്‍, തുണി ബാനര്‍, പേപ്പര്‍ പോസ്റ്റര്‍, പേപ്പര്‍ പേന, പെന്‍സില്‍, പേപ്പര്‍ ഐഡി കാര്‍ഡുകള്‍ തുടങ്ങി പ്രകൃതി സൗഹൃദ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

-എല്ലാ പോളിംഗ് സ്റ്റേഷനുകളിലും,പരിശീലന  കേന്ദ്രങ്ങളിലും, വിതരണ - വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പോളിംഗ് - കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കും, വോട്ടര്‍മാര്‍ക്കും, ഇലക്ഷന്‍ പോളിംഗ് - കൗണ്ടിംഗ് ഏജന്റുമാര്‍ക്കും ഉപയോഗിക്കുന്നതിനായി വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പുവരുത്തണം.ശുചിമുറികളില്‍ ആവശ്യാനുസരണം ജലം ഉറപ്പുവരുത്തണം.

-വോട്ടെടുപ്പിന് ശേഷവും വോട്ടെണ്ണലിനു ശേഷവും പോളിംഗ് സ്റ്റേഷനുകളിലും കൗണ്ടിംഗ് ഹാളിലും അവശേഷിക്കുന്ന എല്ലാ വസ്തുക്കളും (വോട്ടേഴ്സ് സ്ലിപ്പ്, പേപ്പറുകള്‍, ഹാര്‍ഡ്ബോര്‍ഡുകള്‍, സീലിംഗ് വാക്സ്, മെഴുകുതിരി മുതലായവ) ശേഖരിക്കണം.

-പോളിംഗ് ബൂത്തുകള്‍, വിതരണ - വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്യണം.

-ഹരിത ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നതിനു താലൂക്ക്തലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലം വരെ വിവിധ ഉദ്യോഗസ്ഥരെ (തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമരെ) ഉള്‍പ്പെടുത്തി ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കേണ്ടത്

-ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ എല്ലാതരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്കുക.പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കുക. പകരം കുടിവെള്ള കിയോസ്‌ക് സംവിധാനം ഒരുക്കുക.

-ബൂത്തുകളിലേക്ക് ഭക്ഷണം പാക്കറ്റുകളില്‍ കൊണ്ടുവരാതിരിക്കുക. പകരം സ്റ്റീല്‍ കണ്ടെയ്നറുകള്‍ കരുതുക.

-പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ യാതൊരുവിധ പി.വി.സി ഫ്ളക്സുകളും, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
ലോക്സഭാതെരെഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ നടപടി തുടങ്ങി; ഹരിത പരിപാലന ചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ നമ്പറില്‍ വിവരമറിയിക്കണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, election, Trending, Top-Headlines, Action started for make election green protocol
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL