city-gold-ad-for-blogger
Aster MIMS 10/10/2023

ബി ജെ പിയുടെ കള്ളക്കളി പുറത്തായി; മഞ്ചേശ്വരത്ത് 6,000 കള്ളവോട്ട് ചേര്‍ക്കുന്നു, കാസര്‍കോട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 16.03.2019) രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ തിരക്കിലായപ്പോള്‍ ബി ജെ പി രഹസ്യമായി നടത്തിയ കള്ളക്കളി പുറത്തായി. മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം 6,000 ത്തോളം കള്ളവോട്ട് ചേര്‍ക്കാന്‍ ബി ജെ പി ശ്രമം നടത്തിയിരിക്കുകയാണെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കള്ളവോട്ട് ചേര്‍ക്കുന്നത് തടയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ബി ജെ പിയുടെ കള്ളക്കളി പുറത്തായി; മഞ്ചേശ്വരത്ത് 6,000 കള്ളവോട്ട് ചേര്‍ക്കുന്നു, കാസര്‍കോട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്

ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കും. നടപടിയുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ യു ഡി എഫ് പ്രത്യക്ഷ സമരത്തിന് മുന്നിട്ടിറങ്ങും. വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ ഭാഗങ്ങളിലാണ് വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നത്. കേരളത്തിന് പുറത്തുള്ള മംഗളൂരു, വിട്‌ള, പുത്തൂര്‍ ഭാഗങ്ങളിലുള്ള ആളുകളെ ബന്ധുവീടുകളില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വോട്ടര്‍മാരാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനല്ല ബി ജെ പിയുടെ ഈ ശ്രമം. മാസങ്ങള്‍ക്കുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം പിടിക്കാനാണ് ബി ജെ പി രഹസ്യമായി കള്ളവോട്ട് ചേര്‍ക്കുന്നത്.

2017 ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 8,003 അപേക്ഷകളാണ് ഈ സമയത്ത് ലഭിച്ചത്. ഇതില്‍ 6355 വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിക്കുകയും 1599 പേരുടെ അപേക്ഷകള്‍ തള്ളുകയും ചെയ്തിരുന്നു. 49 അപേക്ഷകള്‍ വി എല്‍ ഒമാരുടെ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ്. 79.40 ശതമാനം പേരെയാണ് അന്ന് വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തത്. ഇതില്‍ സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മുസ്ലിം ലീഗിന്റെയും അനുഭാവികളെല്ലാം ഉള്‍പെട്ടതാണ്. ഇതിനു ശേഷമാണ് ഇപ്പോള്‍ 6,000 ത്തോളം കള്ളവോട്ടുകള്‍ രഹസ്യമായി ചേര്‍ക്കാന്‍ ബി ജെ പി ശ്രമം നടത്തുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളില്‍ 4,352 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 3,199 പേരെ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പെടുത്തുകയും 1123 അപേക്ഷകള്‍ തള്ളുകയും ചെയ്തിരുന്നു. 30 അപേക്ഷകള്‍ വി എല്‍ ഒമാരുടെ റിപോര്‍ട്ടിനായി തീര്‍പ്പാക്കാനായി വെച്ചിരിക്കുകയാണ്. കള്ളവോട്ട് ചേര്‍ക്കുന്നതിനായി വില്ലേജ്, താലൂക്ക് ഓഫീസുകള്‍ അഞ്ച് മണിക്കു ശേഷവും പ്രവര്‍ത്തിക്കുന്നതായി യു ഡി എഫ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കള്ളവോട്ട് ചേര്‍ക്കുന്ന കാര്യം എല്‍ ഡി എഫ് സര്‍ക്കാരും സി പി എം നേതൃത്വവും അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയും ഒത്താശ ചെയ്ത് കൊടുക്കുകയും ചെയ്യുന്നതായി യു ഡി എഫ് ആരോപിച്ചു. ജില്ലാ കലക്ടര്‍ക്കു പോലും ഇത്തരത്തില്‍ വോട്ട് ചേര്‍ക്കുന്ന വിവരം അറിയാമെന്നും എന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഇതിനുമുമ്പും അതിര്‍ത്തി ഗ്രാമങ്ങളിലുള്ള ആളുകളെ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ടായി ചേര്‍ക്കുന്ന കാര്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. ഇപ്പോള്‍ ബി ജെ പി നടത്തുന്ന രഹസ്യനീക്കത്തില്‍ മാധ്യമങ്ങളും ജാഗ്രത പാലിക്കുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

മംഗളൂരു, വിട്‌ള, പുത്തൂര്‍ ഭാഗങ്ങളിലുള്ളവരെയാണ് വ്യാപകമായി മഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പി ചേര്‍ത്തുകൊണ്ടിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലം കള്ളവോട്ട് ചേര്‍ത്ത് പിടിച്ചടക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടലെന്നും ഇത് ഒരു തരത്തിലും അനുവദിക്കില്ലെന്നും യു ഡി എഫ് നേതാക്കള്‍ വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന ദിവസമായ ഏപ്രില്‍ മൂന്നു വരെ വിട്ടുപോയവര്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇത് മറയാക്കിയാണ് ബി ജെ പി കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നും ചേര്‍ക്കുന്ന അതേ വോട്ടര്‍ ലിസ്റ്റാണ് നിയമസഭ ഉപതിരഞ്ഞെടുപ്പിലും ഉപയോഗിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Video, Political party, Politics, Trending, election, BJP, UDF, Press meet, 6,000 votes added as fake; UDF's allegation against BJP
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL