city-gold-ad-for-blogger
Aster MIMS 10/10/2023

ജ്വല്ലറിയില്‍ അതിക്രമിച്ചു കയറി ബഹളം വെച്ചു, ചോദിക്കാനെത്തിയ പോലീസുകാരോട്് തട്ടിക്കയറി; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 14.02.2019) ജ്വല്ലറിയില്‍ അതിക്രമിച്ചു കയറി ബഹളം വെക്കുകയും ചോദിക്കാനെത്തിയ പോലീസുകാരോട്് തട്ടിക്കയറുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്കയിലെ സിദ്ദീഖ് എന്ന കുറുക്കന്‍ സിദ്ദീഖിനെ (38)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. പോലീസുകാരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്.

ബുധനാഴ്ചയാണ് സംഭവം. മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ ജ്വല്ലറിയില്‍ അതിക്രമിച്ചെത്തിയ സിദ്ദീഖ് ബഹളം വെക്കുകയും സംഭവം അന്വേഷിക്കാനെത്തിയ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ് (31), ജിതേഷ് (31) എന്നിവരോട് തട്ടിക്കയറുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രതീഷിന്റെ കൈവശമുണ്ടായിരുന്ന വൈര്‍ലെസിന് കേടുപാട് വരുത്തിയതായും പറയുന്നു.

നിരവധി കേസുകളില്‍ പ്രതിയാണ് സിദ്ദീഖെന്ന് പോലീസ് പറഞ്ഞു.

ജ്വല്ലറിയില്‍ അതിക്രമിച്ചു കയറി ബഹളം വെച്ചു, ചോദിക്കാനെത്തിയ പോലീസുകാരോട്് തട്ടിക്കയറി; യുവാവ് അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Youth arrested for blocking police
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL