city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ കൈകുഞ്ഞുങ്ങളുമായി യാത്രയ്‌ക്കെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി; പരാതി തുടര്‍ക്കഥ

ദുബൈ: (www.kasargodvartha.com 06.02.2019) മംഗളൂരു വിമാനത്താവളത്തില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്രയ്‌ക്കെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. മംഗളൂരുവില്‍ ഇത്തരം പരാതി തുടര്‍ക്കഥയാവുകയാണെന്ന് ആക്ഷേപമുണ്ട്.

യാത്രക്കാരെ ദ്രോഹിക്കുക എന്നത് മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ ക്രൂരവിനോദം ആണെന്നാണ് പരാതി. ഫെബ്രുവരി രണ്ടിന് കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിന്റെ ഭാര്യയ്ക്കാണ് ഏറ്റവും ഒടുവില്‍ കൈപ്പേറിയ അനുഭവം ഉണ്ടായത്.

ദുബൈയിലെക്ക് പോകാനെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് രണ്ടു കഷണങ്ങളായി കീറി കളയുകയായിരുന്നു. വീട്ടില്‍ നിന്ന് യാത്ര തുടങ്ങി എയര്‍പോര്‍ട്ടില്‍ കാറില്‍ നിന്ന് ഇറങ്ങുന്നതുവരെ പാസ്‌പോര്‍ട്ട് നല്ല രീതിയിലായിരുന്നു. പാസ്‌പോര്‍ട്ടും ടിക്കറ്റും ആദ്യ ചെക്കിങ്ങിനായി ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. 

വളരെ തന്ത്രപരമായി ട്രോളി എടുത്തു വരാന്‍ എന്ന് പറഞ്ഞ് യുവതിയെ അവിടെ നിന്ന് ഒഴിവാക്കുകയും, തിരിച്ചു വന്നപ്പോള്‍ യുവതിയുടെയും രണ്ടു മക്കളുടെയും പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കുകയും ചെയ്തു. അവിടെനിന്ന് ബോഡിംഗ് പാസ് എടുക്കാനായി പാസ്‌പോര്‍ട്ട് നല്‍കിയപ്പോഴാണ് പാസ്‌പോര്‍ട്ട് രണ്ട് കഷണങ്ങളായി കീറി കളഞ്ഞ കാര്യം മനസ്സിലാക്കുന്നത്.

ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. പാസ്‌പോര്‍ട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. രണ്ട് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന ഭാര്യയോട് വളരെ ക്രൂരമായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്ന് ഹാഷിം പറഞ്ഞു. 

ഒരു നിലക്കും ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര ചെയ്യാനാവില്ല എന്ന് അധികൃതര്‍ ശാഠ്യം പിടിച്ചു. ഒരു സ്ത്രീയെന്ന പരിഗണന പോയിട്ട് രണ്ട് കൈകുഞ്ഞുങ്ങള്‍ ഉണ്ട് എന്ന മനുഷ്യത്വപരമായ പരിഗണന പോലും എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയില്ലെന്നും ഹാഷിം ആരോപിക്കുന്നു.

ഒടുവില്‍ ഉന്നത എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങള്‍ പറയുകയും ചെയ്തപ്പോള്‍ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടു തന്നാല്‍ മാത്രം യാത്ര തുടരാന്‍ സമ്മതിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് യാത്ര ചെയ്യുകയും, ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്‌പോര്‍ട്ട് മാറ്റണമെന്നുള്ള ഉപദേശം നല്‍കുകയും ചെയ്തതായി ഹാഷിം പറഞ്ഞു.

മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ ഇത്തരം ക്രൂരവിനോദങ്ങള്‍ ഇതാദ്യമല്ലെന്നും സമാന അനുഭവം മുമ്പും പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ഹാഷിം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഹാഷിം അറിയിച്ചു.

മംഗളൂരു എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹാഷിം പറഞ്ഞു. സ്ത്രീ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തി പാസ്‌പോര്‍ട്ട് പരിശോധിക്കാന്‍ നല്‍കി തിരിച്ചു തരുന്ന സമയത്ത് വിസ പേജ് ഉള്‍പ്പെടെ പാസ്‌പോര്‍ട്ട് നല്ല രീതിയില്‍ ആണെന്ന് ഉറപ്പുവരുത്തണം. കൂടെ പുരുഷന്മാര്‍ ഇല്ലാ എന്ന് കണ്ടാണ് അധികൃതര്‍ കൂടുതലും ക്രൂരത കാണിക്കുന്നത്. ഇങ്ങനെയുള്ള അനുഭവം ഇനി ഒരാള്‍ക്കും വരാതിരിക്കട്ടെയെന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു.
മംഗളൂരു വിമാനത്താവളത്തില്‍ കൈകുഞ്ഞുങ്ങളുമായി യാത്രയ്‌ക്കെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി; പരാതി തുടര്‍ക്കഥ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Woman's Passport torn by Mangaluru Airport Authority, Dubai, news, World, Airport, complaint, Top-Headlines, Passport, Kasaragod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL