City Gold
news portal
» » » » » » » » » » ക്വാര്‍ട്ടേഴ്സില്‍ പോലീസ് റെയ്ഡ്; ലക്ഷങ്ങളുടെ പാന്‍മസാല പിടികൂടി, 3 പേർ പിടിയില്‍, ഒരാള്‍ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2019) നഗരമധ്യത്തിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ലക്ഷങ്ങളുടെ പാന്‍മസാലകളും ലഹരി മിഠായികളും പാക്കിംഗ് യന്ത്രവുമായി മൂന്ന് ഉത്തരേന്ത്യക്കാരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കോട്ടച്ചേരി റഹ് മത്ത് ഷോപ്പിംഗ് കോംപ്ലക്സിന് പിറകില്‍ ശ്രമിക് ഭവന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നുമാണ് പോലീസ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ സൂചനയെ തുടര്‍ന്ന് ഈ ക്വാര്‍ട്ടേഴ്സ് നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ്‌കുമാറും സംഘവും ക്വാര്‍ട്ടേഴ്സിലെത്തി വാതില്‍ തട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകടന്നാണ് പാന്‍ ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. ഉത്തരേന്ത്യയിലെ ഖോരക്പൂര്‍ സ്വദേശികളായ ദീപക്(21), പ്രമോദ് (35), ദീപക് (19) എന്നിവരെ പിടികൂടുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യന്‍ സ്വദേശി ധനിറാം ക്വാര്‍ട്ടേഴ്സിന്റെ പിറക് വശത്ത് കൂടി ഓടി രക്ഷപ്പെട്ടു.

ബുധനാഴ്ച രാവിലെ എത്തിച്ച ലഹരി ഉല്‍പ്പന്നങ്ങളാണ് പിടികൂടിയവയില്‍ ഏറെയും. ചാക്കുകളില്‍ കെട്ടിനിറച്ച കെട്ടുകണക്കിന് പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍, പാന്‍ മസാല ഉണ്ടാക്കാനുള്ള അടക്ക, പുകയില തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍, ലഹരി മിഠായികള്‍, പാന്‍ മസാല പാക്ക് ചെയ്യുന്നതിനുള്ള ഉപകരണം തുടങ്ങിയവയാണ് പിടികൂടിയത്. ഇതിന് ലക്ഷങ്ങള്‍ വിലവരുമെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി ഈ ക്വാര്‍ട്ടേഴ്സില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പന നടന്ന് വരുന്നതായാണ് വിവരം.

നഗരമധ്യത്തില്‍ ആരുടെയും ശ്രദ്ധയില്‍പെടാത്ത വിധത്തിലാണ് ലഹരി ഉല്‍പ്പന്നങ്ങളുടെ ശേഖരിക്കുകയും നിര്‍മ്മിച്ച് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയും ചെയ്തിരുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ നഗരങ്ങളിലെ മിക്ക കടകളിലേക്കും ഇവിടെ നിന്നുമാണ് മൊത്തമായി പാന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പി സുരേന്ദ്രന്‍, ബി കെ പ്രസാദ്, കെ പ്രഭേഷ്‌കുമാര്‍, പി സതീശന്‍ എന്നിവര്‍ എസ് ഐക്കൊപ്പം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Held, arrest, Police, Raid, Raid in Quarters; 3 held
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date