city-gold-ad-for-blogger
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: അന്വേഷണം പ്രാദേശിക പ്രവര്‍ത്തകരില്‍ ഒതുക്കാന്‍ നീക്കമോ? ക്വട്ടേഷന്‍ ബന്ധത്തിലേക്ക് അന്വേഷണം നീളാത്തതില്‍ ദുരൂഹത

കാസര്‍കോട്: (www.kasargodvartha.com 21.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പ്രാദേശിക പ്രവര്‍ത്തകരില്‍ ഒതുക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. പ്രൊഫഷണല്‍ സംഘമായിരിക്കാം കൊല നടത്തിയതെന്ന ആരോപണം ആദ്യമേ നിലനിന്നിരുന്നുവെങ്കിലും ക്വട്ടേഷന്‍ ബന്ധത്തിലേക്ക് അന്വേഷണം നീളാത്തതില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്.

ടി പി ചന്ദ്രശേഖരന്‍ വധവുമായി സാമ്യമുള്ള കൊലയാണ് പെരിയയിലും നടന്നത്. ബൈക്കില്‍ വാഹനമിടിപ്പിച്ചു വീഴ്ത്തിയാണ് ടി പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പെരിയയിലും സമാനമായി യുവാക്കള്‍ സഞ്ചരിക്കുന്ന ബൈക്കില്‍ വാഹനമിടിച്ചുവീഴ്ത്തിയാണ് ക്രൂര കൊലപാതകം നടത്തിയത്. ഒറ്റ വെട്ടില്‍ കൃപേഷിന്റെ തലച്ചോറ് പിളരുകയും 13 സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം ക്രൂര വെട്ടിന് പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ കഴിയുകയുള്ളൂവെന്ന സാധ്യതയാണ് അന്വേഷണ സംഘം അവഗണിക്കുന്നത്.
പെരിയ ഇരട്ടക്കൊല: അന്വേഷണം പ്രാദേശിക പ്രവര്‍ത്തകരില്‍ ഒതുക്കാന്‍ നീക്കമോ? ക്വട്ടേഷന്‍ ബന്ധത്തിലേക്ക് അന്വേഷണം നീളാത്തതില്‍ ദുരൂഹത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Investigation, Top-Headlines, Periya, Trending, Crime, Periya double murder; Investigation not spread to Quotation gang
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL