City Gold
news portal
» » » » » » » » » » » » ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോകുന്നത് തുടര്‍ക്കഥ; പ്രതികളെ പിടികൂടാനാകാതെ പോലീസ്

കാസര്‍കോട്: (www.kasargodvartha.com 12.02.2019) ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോകുന്ന സംഭവം തുടര്‍ക്കഥയായി മാറി. ഏറ്റവും ഒടുവില്‍ ചെമ്മനാട്ട് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോയി. ട്രാന്‍സ്‌ഫോര്‍മറിലെ ശബ്ദമാറ്റം കണ്ട് നാട്ടുകാര്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് ഓയില്‍ മോഷണം പോയതായി കണ്ടെത്തിയത്.

തുടര്‍ന്ന് കെ എസ് ഇ ബി സബ് എഞ്ചിനീയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനസംഭവങ്ങള്‍ ഉണ്ടായിരുന്നു. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷണം പോകുന്നത് പതിവായിട്ടും ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Oil robbed from Transformer, Kasaragod, News, Robbery, Oil, Transformer, Police, case, Enquiry, Kerala.

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date