City Gold
news portal
» » » » » » » » ബ്രസീലിയന്‍ യുവതിക്ക് നേരെ ട്രെയിനില്‍ പീഡന ശ്രമം; മൂന്ന് യുവാക്കള്‍ പിടിയില്‍; കുടുക്കിയത് യുവതിയുടെയും സുഹൃത്തിന്റെയും തന്ത്രപരമായ ഇടപെടല്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2019) ബ്രസീലിയന്‍ യുവതിയെ ട്രെനില്‍ പിഡിപ്പിക്കാന്‍ ശ്രമിച്ച ഇരിട്ടി സ്വദേശികളായ മുന്നു യുവാക്കള്‍ പിടിയില്‍. ഇരിട്ടി കിളിയന്തറ ഒടിച്ചുകുന്നിലെ സി എന്‍ അര്‍ഷാദ് (20), കരിക്കോട്ടേരി കൊട്ടുകപ്പാറ മുല്ലപ്പള്ളി മുഹമ്മദ് കെയ്ഫ് (22), ഇരിട്ടി വിളമന നെല്ലിക്കണ്ടിയില്‍ വി കെ വിഷ്ണു (21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ എ സന്തോഷ് കുമാര്‍ പിടികൂടിയത്.
Kanhangad, News, Train, Molestation-attempt, Arrest, Kasaragod, Molestation attempt against foreign women, 3 youth held

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ഉള്ളാള്‍ വിട്ടയുടനെ ബ്രസീലിയന്‍ യുവതിയേയും കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശിയായ ആണ്‍ സുഹൃത്തിനെയും പ്രതികളായ മൂന്നു പേരും ചേര്‍ന്നു ശല്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ശാരീരിക ഉപദ്രവവും നടന്നതായാണ് വിവരം. പിന്നിട് അവിടെ നിന്നും കാഞ്ഞങ്ങാട്  റെയില്‍വേ സ്‌റ്റേഷന്‍ വരെ യുവാക്കളെ തന്ത്രപൂര്‍വ്വം എത്തിച്ച യുവതിയും സുഹൃത്തും ഇവരെ ഹോസ്ദുര്‍ഗ് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഹൊസ്ദുര്‍ഗ്ഗ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ട്രെയിനില്‍ വച്ചു നടന്ന സംഭവമായതിനാല്‍ പ്രതികളെ കാസര്‍കോട് റെയില്‍വേ പോലിസിനു കൈമാറുകയായിരുന്നു. കാസര്‍കോട് റെയില്‍വേ എസ്‌ഐ മധുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രാത്രിയോടെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കൈമാറിയ പ്രതികളെ ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് റെയില്‍വേ എസ്‌ഐ മധു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വാഹാനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുകയായിരുന്ന സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു യുവാക്കള്‍. മംഗളൂരുവില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്നു ബ്രസീലിയന്‍ യുവതിയും സുഹൃത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, News, Train, Molestation-attempt, Arrest, Kasaragod, Molestation attempt against foreign women, 3 youth held 
  < !- START disable copy paste -->

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date