City Gold
news portal
» » » » » » » മാറ്റത്തിന്റെ കാഴ്ചകള്‍ പകര്‍ത്താം, സമ്മാനങ്ങള്‍ നേടാം; ഓണ്‍ലൈന്‍ വീഡിയോ മത്സരം 'മിഴിവ് 2019' ന് തുടക്കമായി, വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം

കാസര്‍കോട്: (www.kasargodvartha.com 11.02.2019) ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ മത്സരം 'മിഴിവ് 2019' ന് തുടക്കമായി . www.mizhiv2019.kerala.gov.in വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത മത്സരത്തില്‍ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ പ്രമുഖ സിനിമാ പരസ്യ സംവിധായകര്‍ വിലയിരുത്തി ക്യാഷ്പ്രൈസുകള്‍ നല്‍കും. ഒന്നാം സമ്മാനം: ഒരുലക്ഷംരൂപ, രണ്ടാം സമ്മാനം: 50,000  രൂപ, മൂന്നാം സമ്മാനം: 25,000 രൂപ, പ്രോത്സാഹന സമ്മാനം 5,000 രൂപ വീതം പത്ത് പേര്‍ക്ക്. അതോടൊപ്പം മികച്ച സൃഷ്ടികളുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പി ആര്‍ വകുപ്പിന്റെ മറ്റ് വീഡിയോ / ഓഡിഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണനയും  നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്  പിആര്‍ഡി ഡയറക്ടര്‍ ടി.വി സുഭാഷ് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഈ മാസം 24 വരെ വീഡിയോ അപ്ലോഡ് ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനര്‍നിര്‍മ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മ്മിക്കേണ്ടത്. പ്രഫഷണല്‍ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട്ചെയ്യാം. ഫിക്ഷന്‍/ ഡോക്യൂഫിക്ഷന്‍/ അനിമേഷന്‍ (3 ഡി, 2ഡി) നിശ്ചലചിത്രങ്ങള്‍ മൂവിയാക്കിയോ, ഏത് മേക്കിംഗ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാല്‍ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്‍ഡ്സ് ആണ്. ക്രെഡിറ്സ്, ലഘുവിവരണം എന്നിവചേര്‍ത്ത് ഫുള്‍ എച്ച്ഡി, എംപി 4 ഫോര്‍മാറ്റില്‍വേണം അപ്ലോഡ് ചെയ്യാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Competition, Mizhiv 2019 Online Video Contest started
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date