Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്; 50,000 മുതല്‍ 3 ലക്ഷം വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളും

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ Thiruvananthapuram, news, health, Endosulfan, kasaragod, Top-Headlines, Endosulfan-victim, Health-minister, District Collector, Kerala
തിരുവനന്തപുരം: (www.kasargodvartha.com 14.02.2019) കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവായി. വാര്‍ത്താ കുറിപ്പിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ആദ്യഘട്ടമെന്ന നിലയില്‍ 2011 ജൂണ്‍ വരെയുള്ള 1083 കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവായിരുന്നു.

50,000 മുതല്‍ മൂന്നു ലക്ഷം വരെയുള്ള 455 കടബാധ്യതകള്‍കൂടി എഴുതിത്തള്ളും. ഇതിനായി 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി അറിയിച്ചു. തുക കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

Endosulfan victims Debts will be Write off, Thiruvananthapuram, News, Health, Endosulfan, Easaragod, Top-Headlines, Endosulfan-victim, Health-minister, District Collector, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Endosulfan victims Debts will be Write off, Thiruvananthapuram, News, Health, Endosulfan, Easaragod, Top-Headlines, Endosulfan-victim, Health-minister, District Collector, Kerala.