City Gold
news portal
» » » » » » » » » » മുന്‍വൈരാഗ്യം; ഉത്സവപറമ്പില്‍ വെച്ച് ദമ്പതികളെ അക്രമിച്ചു; രണ്ടുപേര്‍ക്കെതിരെ കേസ്

പുതുക്കൈ: (www.kasargodvartha.com 12.02.2019) മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഉത്സവപറമ്പില്‍ വെച്ച് ദമ്പതികളെ അക്രമിച്ച രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പുതുക്കൈ മട്ടക്കുന്നുമ്മലിലെ ശ്രീനിവാസന്‍ (45), ഭാര്യ ജീന (31) എന്നിവരെ മര്‍ദിച്ചതിന് പുതുക്കൈയിലെ ശ്രീജേഷ്, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം പുതുക്കൈ നരിക്കാട്ടറ ക്ഷേത്രത്തില്‍ തെയ്യംകെട്ട് മഹോത്സവം കാണാനെത്തിയ ശ്രീനിവാസനെയും ജീനയെയും ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ ശ്രീജേഷും രഞ്ജിത്തും അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീന നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, complaint, Attack, Assault, Couples attacked by 2
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date