city-gold-ad-for-blogger
Aster MIMS 10/10/2023

സിപിഎം ജില്ലാ ആസ്ഥാനമായി പുതുതായി നിര്‍മിക്കുന്നത് ഹൈടെക് എ കെ ജി മന്ദിരം; ചിലവ് 4 കോടി, സെക്രട്ടറിക്കും സെക്രട്ടറിയേറ്റംഗങ്ങള്‍ക്കും പ്രത്യേകം മുറി

കാസര്‍കോട്: (www.kasargodvartha.com 13.02.2019) സിപിഎം ജില്ലാ ആസ്ഥാനത്തിന് പുതുതായി നിര്‍മ്മിക്കുന്നത് ഹൈടെക് എ കെ ജി മന്ദിരം. നാലുകോടി രൂപ ചിലവില്‍ വിദ്യാനഗര്‍ ചാലയിലാണ് ജില്ലാ ആസ്ഥാനമായ ബഹുനില എ കെ ജി മന്ദിരം പണിയുന്നത്. കെട്ടിട നിര്‍മ്മാണത്തിന് മാത്രം നാലുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മറ്റു സജീകരണങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ചിലവ് ഇതിലും നാലിരട്ടിയിലേറെ വരുമെന്നാണ് കരുതുന്നത്. പൂര്‍ണമായും ശീതീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറിക്കും സെക്രട്ടറിയേറ്റംഗങ്ങള്‍ക്കും പ്രത്യേകം മുറികളുണ്ടാകും.

കോണ്‍ഫറന്‍സ് ഹാള്‍, സെക്രട്ടറിയേറ്റ് ഹാള്‍, വിപുലമായ ലൈബ്രറി, ഇ എം എസ് പഠന കേന്ദ്രം, അടുക്കള, കമ്പ്യൂട്ടര്‍ ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, സൈബര്‍ വിംഗ്, അതിഥികള്‍ക്കുള്ള വിശ്രമമുറി തുടങ്ങി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും എ കെ ജി മന്ദിരത്തിലുണ്ടാകും. നിലവില്‍ വിദ്യാനഗറിലെ 25 സെന്റ് ഭൂമിയിലുള്ള എ കെ ജി മന്ദിരത്തിന്റെ മുന്‍ഭാഗം രണ്ടുസെന്റ് ഭൂമി ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റും.

ഇവിടെ പുതിയ കെട്ടിടം പണിയാന്‍ മതിയായ സൗകര്യം ഇല്ലാത്തതിനാല്‍ ഈ ഭൂമി വില്‍പ്പന നടത്തിയാണ് ചാലയില്‍ 41 സെന്റ് ഭൂമി പുതിയ കെട്ടിടം പണിയാനായി വാങ്ങിയത്. 36 വര്‍ഷം മുമ്പാണ് നിലവിലെ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. ഇപ്പോഴത്തെ ഓഫീസില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പുതിയ കെട്ടിടത്തില്‍ പാര്‍ട്ടി ഓഫീസ് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. കുടിയൊഴിപ്പിക്കുന്ന ഡിവൈഎഫ്ഐ ഓഫീസിന് പകരം പുതിയ ഓഫീസ് കെട്ടിടം പാര്‍ട്ടി തന്നെ നിര്‍മ്മിച്ചു നല്‍കും.

പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ആദ്യഘട്ട ഫണ്ട് ശേഖരണം മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ഓരോ ഏരിയാ കമ്മിറ്റികള്‍ക്കും 25 മുതല്‍ 50 ലക്ഷം വരെയാണ് ക്വാട്ടയായി നിശ്ചയിച്ചു നല്‍കിയിരുന്നത്. എന്നാല്‍ മിക്ക ഏരിയകളും ക്വാട്ടയിലും അധികം ഫണ്ടാണ് ശേഖരിച്ചത്. പാര്‍ട്ടി അംഗങ്ങളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി ജീവനക്കാര്‍ മുതല്‍ കൂലിവേലക്കാര്‍ വരെ വരുമാനത്തിന്റെ നിശ്ചിത തുക കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു.

ഇങ്ങനെ മൂന്നുകോടി രൂപ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടത്. ബാക്കി വേണ്ടിവരുന്ന തുക പൊതുജനങ്ങളില്‍ നിന്നും സംഭാവനയായും സ്വീകരിക്കും. പുതിയ കെട്ടിടം പണി പൂര്‍ത്തിയായാല്‍ കേരളത്തിലെ തന്നെ ആധുനിക സംവിധാനങ്ങള്‍ ഉള്ളതും ഏറ്റവും വലുതുമായ പാര്‍ട്ടി ഓഫീസായി സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരം മാറും.

ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കും.

ശിലാസ്ഥാപന കര്‍മ്മം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ തന്നെ ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള പദ്ധതികളാണ് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രമുഖ ആര്‍കിടെക്ട് കാഞ്ഞങ്ങാട്ടെ കെ ദാമോദരന്‍ എഞ്ചിനീയറാണ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ പ്ലാന്‍ തയ്യാറാക്കിയത്.

സിപിഎം ജില്ലാ ആസ്ഥാനമായി പുതുതായി നിര്‍മിക്കുന്നത് ഹൈടെക് എ കെ ജി മന്ദിരം; ചിലവ് 4 കോടി, സെക്രട്ടറിക്കും സെക്രട്ടറിയേറ്റംഗങ്ങള്‍ക്കും പ്രത്യേകം മുറി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Constructing High tech AKG Mandir in Kasaragod, Kasaragod, News, Politics, Top-Headlines, CPM, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL