city-gold-ad-for-blogger
Aster MIMS 10/10/2023

വാഹനാപകട രക്ഷാപ്രവര്‍ത്തനത്തിനിടെ പണം മോഷണം പോയി; സംശയത്തിന്റെ മുള്‍മുനയില്‍നിന്ന് നാട്ടുകാര്‍, ഒടുവില്‍ കള്ളനെ കൈയ്യോടെ പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2019) വാഹനാപകട രക്ഷാപ്രവര്‍ത്തനത്തിനിടെ പണം മോഷണം പോയത് രക്ഷാപ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ അരമണിക്കൂര്‍ നേരത്തെ പരിശോധനക്കൊടുവില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് കള്ളനെ കൈയ്യോടെ പിടികൂടി. കെ എസ് ടി പി റോഡില്‍ മഡിയനിലുണ്ടായ വാഹനപാകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടത്തില്‍പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്റെ 40,000 രൂപ മോഷണം പോയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്യസംസ്ഥാന തൊഴിലാളിയായ കരിമ്പ് ജ്യൂസ് വില്‍പനക്കാരന്റെ പക്കല്‍ നിന്നും പണം കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മഡിയനില്‍ കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും അപകടത്തില്‍പെട്ടത്. സ്‌കൂട്ടര്‍ യാത്രക്കാരായ പൂച്ചക്കാട്ടെ മുഹമദ് കുഞ്ഞി (60), മുസമ്മില്‍ (21), ഓട്ടോ ഡ്രൈവര്‍ സൗത്ത് ചിത്താരിയിലെ അബ്ദുല്‍ ഖാദര്‍ (50), ഇല്ല്യാസ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

നാട്ടുകാര്‍ ഓടിക്കൂടി വാഹനത്തില്‍ കുടങ്ങിയവരെ രക്ഷപ്പെടുത്തുന്ന തിരക്കിനിടയിലാണ് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്റെ പണം നഷ്ടപ്പെട്ടതായി വ്യക്തമാക്കിയത്. തുടര്‍ന്ന് പോലീസും നാട്ടുകാരും പരിസരം മുഴുവന്‍ തിരഞ്ഞെങ്കിലും പണം കിട്ടിയില്ല. ഇതിനിടെയാണ് റോഡിനു സമീപം കരിമ്പ് ജ്യൂസ് കച്ചവടം നടത്തുന്നയാള്‍ കച്ചവടം നിര്‍ത്തി പോകാനൊരുങ്ങുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പണം കണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

മേശയിലും മറ്റും തിരഞ്ഞെങ്കിലും പണം കണ്ടെത്താനുമായില്ല. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തീരാത്തതിനാല്‍ സമീപം കൂട്ടിയിട്ടിരുന്ന കരിമ്പുചണ്ടി നിറച്ച ചാക്ക് പരിശോധിച്ചപ്പോഴാണ് പണം അതില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടയാള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.

അതേസമയം 40,000 ത്തോളം രൂപ നഷ്ടപ്പെട്ടതായാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ അറിയിച്ചത്. ഇതില്‍ നിന്നും 23,000 ത്തോളം രൂപ മാത്രമാണ് കരിമ്പ് ജ്യൂസ് വില്‍പനക്കാരന്റെ പക്കല്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞത്.
വാഹനാപകട രക്ഷാപ്രവര്‍ത്തനത്തിനിടെ പണം മോഷണം പോയി; സംശയത്തിന്റെ മുള്‍മുനയില്‍നിന്ന് നാട്ടുകാര്‍, ഒടുവില്‍ കള്ളനെ കൈയ്യോടെ പിടികൂടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Cash robbed during rescue efforts; found from Juice maker, Kanhangad, News, Kasaragod, Accident, Robbery, Cash, Police, Injured, Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL