Join Whatsapp Group. Join now!
Aster MIMS 10/10/2023

ചരിത്രമുറങ്ങുന്ന ചന്ദ്രഗിരിക്കോട്ടയെപറ്റി ഡോക്യുമെന്ററി തയ്യാറാക്കി ഈ കൊച്ചുമിടുക്കി

ചരിത്രമുറങ്ങുന്ന ചന്ദ്രഗിരിക്കോട്ടയെപറ്റി ഡോക്യുമെന്ററി തയ്യാറാക്കി ശ്രദ്ധേയമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂളിലെ Kasaragod, Kerala, news, Documentary, 5th standard student make Documentary about Chandragiri fort
കാസര്‍കോട്: (www.kasargodvartha.com 08.02.2019) ചരിത്രമുറങ്ങുന്ന ചന്ദ്രഗിരിക്കോട്ടയെപറ്റി ഡോക്യുമെന്ററി തയ്യാറാക്കി ശ്രദ്ധേയമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പവിത്രയാണ് ചന്ദ്രിരിക്കോട്ടയെ പറ്റി ഡോക്യുമെന്ററി തയ്യാറാക്കിയത്. ചരിത്ര അധ്യാപകരുടെയും ചരിത്ര പുസ്തകങ്ങളുടെയും സഹായത്തോടെയാണ് ഡോക്യുമെന്ററി പൂര്‍ത്തീകരിച്ചത്.

ചെറുപ്രായത്തില്‍ തന്നെ ചരിത്രപഠന മേഖലയില്‍ തന്റേതായൊരിടം സ്ഥാപിക്കുകയാണ് പവിത്ര. പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും വളരെയധികം മികവു പുലര്‍ത്തുന്ന പവിത്ര ചെറുപ്പംമുതലേ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ചിരുന്നു. ഇതേ സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അനഘയാണ് ഡോക്യുമെന്ററി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ പിന്തുണയും ഹെഡ്മിസ്ട്രസ് കുസുമ ജോണിന്റെ സഹകരണവും കൂടിയായപ്പോള്‍ പവിത്രയുടെയും കൂട്ടുകാരിയുടെയും സ്വപ്‌നം പൂവണിയുകയായിരുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണ വേളയില്‍ അവിടെയെത്തിയ ചന്ദ്രഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയ അറിവുകള്‍ പവിത്ര പകര്‍ന്നുനല്‍കി.

WATCH VIDEO






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Documentary, 5th standard student make Documentary about Chandragiri fort
  < !- START disable copy paste -->