Join Whatsapp Group. Join now!
Aster MIMS 10/10/2023

കോടതിക്ക് പുറത്ത് എക്‌സൈസ് കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ നാടകീയമായി കീഴടങ്ങിയ അബ്കാരി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപുള്ളി റിമാന്‍ഡില്‍

കോടതിക്ക് പുറത്ത് എക്‌സൈസ് കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ നാടകീയമായി കീഴടങ്ങിയ Kasaragod, Court, Vigilance, Accused, Remand, News, Warrant accused remanded after surrender
കാസര്‍കോട്: (www.kasargodvartha.com 25.01.2019) കോടതിക്ക് പുറത്ത് എക്‌സൈസ് കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ നാടകീയമായി കീഴടങ്ങിയ പ്രതി റിമാന്‍ഡില്‍. വേങ്ങത്തടുക്ക സ്വദേശിയും വാണിനഗറില്‍ താമസക്കാരനുമായ വിനു എന്ന വിനോദ് ആണ് റിമാന്‍ഡിലായത്. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്റ് ചെയ്തത്.

നിരവധി അബ്കാരി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപുള്ളിയാണ് വിനു. ഒരു കേസിന്റെ വാറണ്ടില്‍ മുങ്ങി നടക്കുകയായിരുന്ന പ്രതി മറ്റൊരു അബ്കാരി കേസിന്റെ വിചാരണക്കായി കോടതിയില്‍ ഹാജരാകാന്‍ സാധ്യതയുണ്ടെന്ന പ്രിവന്റീവ് ഓഫിസര്‍ അബ്ദുല്ലക്കുഞ്ഞി (ലൈസന്‍) യുടെ രഹസ്യവിവരമാണ് നിര്‍ണായകമായത്.
Kasaragod, Court, Vigilance, Accused, Remand, News, Warrant accused remanded after surrender

കോടതിക് പുറത്ത് അതീവരഹസ്യമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് ബാബുവും സംഘവും മണിക്കൂറുകളോളം കാത്തിരുന്നു. വിവരമറിഞ്ഞ പ്രതി, കോടതിക്ക് പുറത്തിറങ്ങിയാല്‍ അറസ്റ്റു ചെയ്യുമെന്ന് മനസിലാക്കി മറ്റുവഴിയില്ലാതെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കിഴടങ്ങുകയായിരുന്നു.

മുള്ളേരിയ ടൗണ്‍ കേന്ദ്രീകരിച്ച് വ്യാജ ലേബലുകളുണ്ടാക്കി പുതുച്ചേരി മദ്യം ഉല്പാദനവും വിപണനവും വില്പനയും നടത്തിവരികയായിരുന്നു വിനു. സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ വി ബാബു, എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, രവീന്ദ്രന്‍, മുഹമ്മദ് കബീര്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Court, Vigilance, Accused, Remand, News, Warrant accused remanded after surrender