City Gold
news portal
» » » » » » » » സരസുവിന്റെ കൊല; പ്രതി കൃത്യം നടത്താനുപയോഗിച്ച തവ ടെറസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 10.01.2019) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിനെ (35) കൊലപ്പെടുത്താന്‍ പ്രതി കര്‍ണാടക ബെല്‍ഗാം കാസ്ബാഗ് കരേ കോപ്പ കളന്തൂര്‍ സ്വദേശി ചന്ദ്രു രമേഷ് കാംബ്ല എന്ന സുനില്‍ (32) ഉപയോഗിച്ച തവ ടെറസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതിയുമായി പോലീസ് കൊലപാതകം നടന്ന ഒറ്റമുറി ക്വാര്‍ട്ടേഴ്‌സിലെത്തി തവ ടെറസില്‍ നിന്നും കണ്ടെടുത്തു.കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് അതിവിദ്ഗദ്ധമായി പിടികൂടിയത്. എ എസ് പി ഡി. ശില്‍പ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിയുടെ അറസ്റ്റ് വിവരം പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കൂലിപ്പണിക്കാരനായ ഇരുവരും കാസര്‍കോട് ജോലിക്കെത്തിയപ്പോഴാണ് അടുപ്പത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് താമസം തുടങ്ങുകയായിരുന്നു. ഇതിനിടെ മറ്റൊരു കാമുകനുമായി സരസു ബന്ധം സ്ഥാപിച്ചതാണ് കൊലയിലേക്ക് നയിച്ചത്.

കൊലയ്ക്കു ശേഷം നാട്ടില്‍ നിന്നും മുങ്ങിയ ചന്ദ്രുവിനെ ഷിമോഗയില്‍ വെച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് സി ഐ വി വി മനോജ്, എസ് ഐ അജിത്ത് കുമാര്‍, എ എസ് ഐമാരായ കെ എം ജോണ്‍, പ്രദീപ് കുമാര്‍, നാരായണന്‍, പോലീസ് ഉദ്യോഗസ്ഥരായ ലക്ഷ്മി നാരായണന്‍, രാജേഷ്, മനു, ലതീഷ്, ഷിജിത്ത്, രതീശ്, ശ്രീകാന്ത്, ശിവകുമാര്‍ തുടങ്ങിയവരാണ് കേസ് അന്വേഷണം നടത്തിയത്.

Related News:
സരസുവിന്റെ കൊല: പ്രതി ചന്ദ്രു രമേഷ് അറസ്റ്റില്‍, കൊല നടത്തിയത് മദ്യലഹരിയില്‍

ഇരുളിന്റെ മറവില്‍ മറ്റൊരു കാമുകനുമായി സരസു കെട്ടിപ്പിടിച്ച് ചുമ്പിക്കുന്നത് ജനല്‍ വഴി നോക്കികണ്ട ചന്ദ്രുവില്‍ പ്രതികാരം ആളിക്കത്തി; രണ്ട് ദിവസം മദ്യത്തില്‍ ആറാടിയ ശേഷം തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തി;അവസാനിപ്പിച്ചത് അഞ്ച് മാസം നീണ്ട അപഥ സഞ്ചാര ജീവിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, Tool for killing Sarasu found from Terrace
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date