Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് ഉപരോധം: ബി ജെ പി കാസര്‍കോട് ജില്ലാ സെക്രട്ടറിയടക്കം 9 പേര്‍ അറസ്റ്റില്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ബി ജെ പി കാസര്‍കോട് ജില്ലാ സെക്രട്ടറിയടക്കം ഒമ്പതു പേരെ പോലീസ് അറസ്റ്റു Kasaragod, Kerala, news, arrest, Police, Road strike; 9 including BJP District secretary arrested
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.01.2019) ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ച ബി ജെ പി കാസര്‍കോട് ജില്ലാ സെക്രട്ടറിയടക്കം ഒമ്പതു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എന്‍ മധു, എച്ച് ആര്‍ ശ്രീധര്‍, സി കൃഷ്ണന്‍, എസ് പി ഷാജി, എ കെ സുരേഷ്, ബി ഗോവിന്ദന്‍, വിക്രമന്‍, എം പ്രദീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.


Keywords: Kasaragod, Kerala, news, arrest, Police, Road strike; 9 including BJP District secretary arrested
  < !- START disable copy paste -->